ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് നി​രീ​ക്ഷ​ണം; ര​ണ്ടു കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു
Wednesday, April 8, 2020 12:05 AM IST
പാലക്കാട് : ലോ​ക്ക് ഡൗ​ണ്‍ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​ത് ത​ട​യാ​ൻ ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് നി​രീ​ക്ഷ​ണം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ര​ണ്ട് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ആ​ല​ത്തൂ​ർ, ഒ​റ്റ​പ്പാ​ലം സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.
ആ​ല​ത്തൂ​രി​ൽ ലോ​ക്ക് ഡൗ​ണ്‍ നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച് ചു​റ്റി​ത്തി​രി​ഞ്ഞ പ​ത്ത​നാ​പു​രം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ൾ​ക്കെ​തി​രെ​യും ഒ​റ്റ​പ്പാ​ലം സ്റ്റേ​ഷ​നി​ൽ പ​ഴ​യ​ല​ക്കി​ടി​ക്ക് സ​മീ​പം കൂ​ട്ടം​കൂ​ടി നി​ന്ന 10 പേ​ർ​ക്കെ​തി​രെ​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.
ഇ​വ​രു​ടെ ഇ​രു​ച​ക്ര വാ​ഹ​ന​വും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. കൊ​ഴി​ഞ്ഞാ​ന്പാ​റ, വാ​ള​യാ​ർ ഒൗ​ട്ട്പോ​സ്റ്റ്, മ​ങ്ക​ര, ക​സ​ബ, കു​ഴ​ൽ​മ​ന്ദം, നെന്മാ​റ, കോ​ട്ടാ​യി, കൊ​പ്പം, പ​ട്ടാ​ന്പി, മ​ണ്ണാ​ർ​ക്കാ​ട്, ഷോ​ള​യൂ​ർ, ചെ​ർ​പ്പു​ള​ശ്ശേ​രി, ശ്രീ​കൃ​ഷ്ണ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്.