പ​ന്ത്ര​ണ്ടു​വ​ർ​ഷ​മാ​യി ത​രി​ശു​കി​ട​ന്ന 7.5 ഏ​ക്ക​ർ നെ​ൽ​പ്പാ​ടം കൃ​ഷി സ​മൃ​ദ്ധ​മാ​ക്കാ​ൻ പെ​രു​വെ​ന്പി​ലെ ക​ർ​ഷ​ക​ൻ
Saturday, May 23, 2020 11:55 PM IST
പു​തു​ന​ഗ​രം: പെ​രു​വെന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ട്ട തൂ​ക്കി​യ​പാ​ടം പാ​ട​ശേ​ഖ​ര​ത്തി​ൽ​പ്പെ​ട്ട 75 ഏ​ക്ക​ർ പാ​ടം ക​ഴി​ഞ്ഞ പ​ന്ത്ര​ണ്ടു​വ​ർ​ഷ​മാ​യി ത​രി​ശു​കി​ട​ക്കു​ക​യാ​ണ്.

കൊ​ടു​ന്പ് മു​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ണ്ടാ​യി​രു​ന്ന ഭൂ​മി പ​ല ത​വ​ണ കൈ​മ​റി​ഞ്ഞ് പോ​കു​ക​യു​ണ്ടാ​യി. ഭൂ​മി വ്യാ​പാ​രം അ​തി​ന്‍റെ പാ​ര​മ്യ​ത​യി​ൽ നി​ന്ന ഘ​ട്ട​ത്തി​ൽ വ​ൻ​തു​ക​ക​ൾ ക്ക് ​കൈ​മാ​റ​പ്പെ​ട്ട ഈ ​ഭൂ​മി പ​ക്ഷേ ഏ​റ്റെ​ടു​ക്കാ​നോ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലെ​ത്തി​യി​രു​ന്നു.
തൂ​ക്കി​യ​പാ​ടം പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ സെ​ക്ര​ട്ട​റി സു​ന്ദ​ര​ൻ, പ്ര​സി​ധ​ൻ​റ് ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ അ​ഭി​പ്രാ​യ​ത്തി​ൽ ക​ഴി​ഞ്ഞ എ​ട്ടു​വ​ർ​ഷ​മാ​യി ആ ​ഭൂ​മി കൃ​ഷി ചെ​യ്യി​ക്കാ​നാ​യി ക​ഴി​ഞ്ഞി​ല്ല.

പ​ക്ഷേ മു​ഖ്യ​മ​ന്ത്രി​യു​ടെ ത​രി​ശു​ര​ഹി​ത പ​ദ്ധ​തി​യാ​യ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി ആ​കെ മാ​റ്റി​മ​റി​ച്ചു. തൊ​ട്ട​ടു​ത്ത പ​ഞ്ചാ​യ​ത്തി​ലെ നെ​ൽ ക​ർ​ഷ​ക​നാ​യ അ​ബ്ദു​ൾ സ​ലാം തൂ​ക്കി​യ​പാ​ടം പാ​ട​ശേ​ഖ​ര​ത്തി​ലെ 7.5 ഏ​ക്ക​ർ സ്ഥ​ലം പാ​ട്ട​ത്തി​ന് ഏ​റ്റെ​ടു​ക്കാ​ൻ മു​ന്നോ​ട്ടു​വ​ന്ന​ത് ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​മാ​യി പാ​ടം ഒ​രു​ക്കി​യെ​ടു​ക്കു​ന്ന തി​ര​ക്കി​ലാ​ണ് അ​ദ്ദേ​ഹം.

ഭൂ​മി​യി​ൽ ഉ​റ​വ​പോ​യ​തി​നാ​ൽ അ​ഞ്ചു​ക​രി​യി​ട്ട് ര​ണ്ടു​ത​വ​ണ ഉ​ഴു​തു. തു​ട​ർ​ന്ന് ക​ട്ട​ക​ൾ പൊ​ട്ടി​ച്ച​തി​നു​ശേ​ഷം അ​വ​സാ​ന റൗ​ണ്ട് പൊ​ടി​ക്ക​ൽ കൂ​ടി ക​ഴി​യു​ന്ന​തോ​ടെ ഭൂ​മി ന​ന​ച്ച് വി​ത്തു​വി​ത​യ്ക്കും. ഇ​ത്ര ശ്ര​മ​ക​ര​മാ​യ ഉ​ദ്യ​മം ഏ​റ്റെ​ടു​ത്ത അ​ബ്ദു​ൾ സ​ലാ​മി​നെ കൃ​ഷി ഓ​ഫീ​സ​ർ അ​രു​ണ്‍ ടി.​ടി.​പ്ര​ദേ​ശ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ.​വി​ജ​യ കു​മാ​രി, തൂ​ക്കി​യ​പാ​ടം പാ​ട​ശേ​ഖ​ര​സ​മി​തി പ്ര​സി​ഡ​ൻ​റ് ച​ന്ദ്ര​ൻ സെ​ക്ര​ട്ട​റി സു​ന്ദ​ര​ൻ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചുപെ​രു​വെ​ന്പ് കൃ​ഷി​ഭ​വ​ന്‍റെ സാ​ങ്കേ​തി​ക​വും സാ​ന്പ​ത്തി​ക​വു​മാ​യ എ​ല്ലാ പി​ന്തു​ണ​യും അ​ബ്ദു​ൾ സ​ലാ​മി​ന് ഉ​റ​പ്പു​ന​ല്കി.