കുട്ടിപ്പില്ലറുകൾ പോരാ, പാ​ല​ത്തി​ന് കൈ​വ​രി വേണമെന്നു യാത്രികർ
Tuesday, May 26, 2020 12:20 AM IST
ചി​റ്റൂ​ർ: ആ​ലാം​ക​ട​വ് നി​ല​ന്പ​തി​പ്പാ​ല​ത്തി​ന് ഇ​രു​വ​ശ​ത്തും കൈ​വ​രി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം.

എ​ന്നാ​ൽ ഇ​ത് അ​വ​ഗ​ണി​ച്ച് പി​ല്ല​റു​ക​ൾ നി​ർമി​ച്ച​തി​ൽ യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.
പാ​ല​ത്തി​ന് ഇ​രു​വ​ശ​ത്തും ഒ​ര​ടി പൊ​ക്ക​ത്തി​ൽ പി​ല്ല​റു​ക​ളാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കു​ന്പോ​ൾ പാ​ല​ത്തി​ന്‍റെ ദി​ശ മാ​ത്ര​മേ തി​രി​ച്ച​റി​യാ​നാ​കൂ.

ഇ​രു​വ​ശ​ത്തും വാ​ഹ​ന​ങ്ങ​ൾ എ​ത്തു​ന്പോ​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ പാ​ലം​ചേ​ർ​ന്നു നി​ല്ക്കു​ന്ന​തി​നാ​ലാ​ണ് കൈ​വ​രി സ്ഥാ​പി​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ക​ന്നി​മാ​രി-​പ​ള്ളി​മൊ​ക്ക് ആ​ലാം​ക​ട​വ് പാ​ത വീ​തി കൂ​ട്ടി പ്ര​ധാ​ന​പാ​ത​യാ​ക്കി​യ​തോ​ടെ ബ​സു​ക​ൾ​ക്കു പു​റ​മെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ചി​റ്റൂ​രി​ലേ​ക്ക് ഇ​തു​വ​ഴി​യാ​ണ് പോ​കു​ന്ന​ത്. പാ​ല​ത്തി​നു ഇ​രു​ന്നു​റു​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ നീ​ള​മു​ണ്ട്.

കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ പാ​ലം ക​ട​ക്കു​ന്ന​തി​നി​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ എ​ത്താ​റു​ണ്ട്.
പാ​ല​ത്തി​നു മീ​തെ നേ​രി​യ തോ​തി​ൽ വെ​ള്ളം ക​യ​റു​ന്പോ​ഴും യാ​ത്ര​ക്കാ​ർ ഇ​തു​വ​ഴി സ​ഞ്ച​രി​ക്കാ​റു​ണ്ട്.

എ​ന്നാ​ൽ പെ​ട്ടെ​ന്ന് ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നാ​ൽ കൈ​വ​രി​യു​ണ്ടെ​ങ്കി​ൽ ഇ​തി​ൽ പി​ടി​ച്ച് ര​ക്ഷ​പ്പെ​ടാ​നാ​കും.

ഇ​പ്പോ​ൾ പി​ല്ല​ർ നി​ർ​മി​ച്ച​ത് വാ​ഹ​ന, കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഒ​രു​ത​ര​ത്തി​ലും പ്ര​യോ​ജ​ന​പ്പെ​ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും പ​രാ​തി.

മീ​നാ​ക്ഷി​പു​രം, മു​ല​ക്ക​ട, കു​ഞ്ചു​മേ​നോ​ൻ​പ​തി, നെ​ല്ലി​മേ​ട്, പ്ലാ​ച്ചി​മ​ട, വി​ജ​യ​ന​ഗ​ർ, രാ​ജീ​വ് കോ​ള​നി ക​ന്നി​മാ​രി, കൊ​ച്ചി​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ക​ച്ചേ​രി​മേ​ട് മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ വി​വി​ധ ഓ​ഫീ​സു​ക​ളി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ളും പാ​ലം​വ​ഴി​യാ​ണ് സ​ഞ്ചാ​രം.