ഇ​തു​വ​രെ ട്രെയിൻമാർഗം മ​ട​ങ്ങി​യ​ത് 5192 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ
Tuesday, May 26, 2020 12:22 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ നി​ന്ന് 87 തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്നലെ പു​ല​ർ​ച്ചെ ച​ത്തീ​സ്ഖ​ണ്ഡി​ലേ​യ്ക്ക് മ​ട​ങ്ങി.
തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും (പാ​ല​ക്കാ​ട് വ​ഴി ച​ത്തീ​സ്ഖ​ണ്ഡി​ലേ​യ്ക്ക്) പാ​ല​ക്കാ​ട് ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പു​ല​ർ​ച്ചെ 12.30ന് ​എ​ത്തി​യ ട്രെ​യി​നി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ മ​ട​ങ്ങി​യ​ത്.
ഇ​തോ​ടെ ജി​ല്ല​യി​ൽ നി​ന്നും ട്രെ​യി​ൻ മാ​ർ​ഗം ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത് 5192 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ്.
മെ​യ് ആ​റി​ന് പാ​ല​ക്കാ​ട് നി​ന്നും ഒ​ഡീ​ഷ​യി​ലേ​ക്ക് പോ​യ ട്രെ​യി​നി​ൽ 1208 തൊ​ഴി​ലാ​ളി​ക​ൾ, മെ​യ് 20 ന് ​പാ​ല​ക്കാ​ട് നി​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്ക് 1435, മെ​യ് 21 ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും പാ​ല​ക്കാ​ട് വ​ഴി ജാ​ർ​ഖ​ണ്ഡി​ലേ​ക്ക് പോ​യ ട്രെ​യി​നി​ൽ 615, മെ​യ് 23 ന് ​തി​രു​വ​ന്തു​ര​ത്തു നി​ന്നും രാ​ജ​സ്ഥാ​നി​ലേ​ക്ക് പോ​യ ട്രെ​യി​നി​ൽ 298, പാ​ല​ക്കാ​ട് ബീ​ഹാ​ർ ട്രെ​യി​നി​ൽ 1475, മെ​യ് 24 ന് ​തി​രു​വ​ന​ന്ത​പു​രം മി​സ്‌​സോ​റാം ടെ​യി​നി​ൽ 54, കോ​ഴി​ക്കോ​ട് ഉ​ത്ത​രാ​ഖ​ണ്ഡ് ട്രെ​യി​നി​ൽ 20 പേ​ർ ഉ​ൾ​പ്പ​ടെ 5192 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ട്രെ​യി​ൻ മാ​ർ​ഗം ഇ​തു​വ​രെ ജി​ല്ല​യി​ൽ നി​ന്നും സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങി.
നാ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങി​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് താ​ലൂ​ക്ക​ടി​സ്ഥാ​ന​ത്തി​ലു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ തെ​ർ​മോ​മീ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് ശ​രീ​ര​താ​പ​നി​ല അ​ള​ക്കു​ക​യും മ​റ്റ് അ​സു​ഖ​ങ്ങ​ൾ, രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ എ​ന്നി​വ ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യാ​ണ് വി​ട്ട​യ​ച്ച​ത്. തു​ട​ർ​ന്ന് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി. ബ​സു​ക​ളി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ളെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ എ​ത്തി​ച്ച​ത്.
നാ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ന്ന​ത് വ​രെ​യു​ള്ള ഭ​ക്ഷ്യ​കി​റ്റും ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് തൊ​ഴി​ലാ​ളി​ക​ളെ വി​ട്ട​യ​ച്ച​ത്.