സു​ഭി​ക്ഷ കേ​ര​ളം ത​രി​ശു​ര​ഹി​ത പ​ദ്ധ​തി​ക്ക് തു​ട​ക്കം​കു​റി​ച്ചു
Friday, May 29, 2020 12:27 AM IST
നെന്മാറ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സു​ഭി​ക്ഷ കേ​ര​ളം ത​രി​ശു​ര​ഹി​ത നെന്മാറ പ​ദ്ധ​തി​ക്ക് തു​ട​ക്കം​കു​റി​ച്ചു. വ​ക്കാ​വി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ൽ ത​രി​ശാ​യി കി​ട​ക്കു​ന്ന 2.5 ഏ​ക്ക​ർ ഭൂ​മി​യി​ൽ നെന്മാറ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി, കൃ​ഷി​വ​കു​പ്പ്, കു​ടും​ബ​ശ്രീ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം​കു​റി​ച്ച​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പ്രേ​മ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ര​കാ​ശ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​തി ഉ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ അ​ജി​ത് കു​മാ​ർ, ഉ​ഷ ര​വീ​ന്ദ്ര​ൻ, കൃ​ഷി ഓ​ഫീ​സ​ർ വി.​വ​രു​ണ്‍, ഷി​ജു, സ​ൽ​മാ​ൻ, മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.