മ​ഴ​യ്ക്കു​മു​ന്പ് ക​നാ​ൽ​ബ​ണ്ട് പു​ന​ർ​നി​ർ​മി​ക്ക​ണം
Friday, May 29, 2020 12:27 AM IST
ചി​റ്റൂ​ർ: മ​ണി​യാ​ട്ട്കു​ള​ന്പ് കൈ​ക്കോ​ട്ടു​കു​ള​ന്പ് ബ്രാ​ഞ്ച് ക​നാ​ൽ​ബ​ണ്ട് ത​ക​ർ​ന്ന് ര​ണ്ടു​വ​ർ​ഷ​മാ​യി​ട്ടും പു​ന​ർ​നി​ർ​മി​ക്കാ​ത്ത​തി​ൽ ക​ർ​ഷ​ക പ്ര​തി​ഷേ​ധം ശ​ക്തം. 2018-ൽ ​ക​നാ​ലി​ൽ മ​ഴ​വെ​ള്ളം നി​റ​ഞ്ഞൊ​ഴു​കി​യ​പ്പോ​ഴാ​ണ് തെ​ക്കു​ഭാ​ഗം ബ​ണ്ട് ത​ള്ളി​പ്പോ​യ​ത്.
തു​ട​ർ​ന്ന് പാ​റ​ക്ക​ളം റോ​ഡി​ൽ വെ​ള്ളം കു​ത്തി​യൊ​ഴു​കി​യ​തി​നാ​ൽ ഗ​താ​ഗ​ത​ത​ട​സ​വു​മു​ണ്ടാ​യി. പാ​റ​ക്ക​ളം എ​ൽ​പി സ്കൂ​ളി​ലേ​ക്കും ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള പാ​ത​യാ​ണി​ത്. റോ​ഡി​ലൊ​ഴു​കു​ന്ന ജ​ല​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ച വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ര​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. 2019 ഓ​ഗ​സ്റ്റി​ലും മ​ഴ സ​മ​യ​ത്ത് വെ​ള്ളം റോ​ഡി​ലൊ​ഴു​കി ഗ​താ​ഗ​ത​ത​ട​സ​മു​ണ്ടാ​യി. പ്ര​ദേ​ശ​ത്തെ എ​ട്ടോ​ളം ക​ർ​ഷ​ക​ർ​ക്ക് നെ​ൽ​കൃ​ഷി​ക്ക് വെ​ള്ളം ഈ ​ക​നാ​ൽ വ​ഴി​യാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഈ ​സ്ഥ​ല​ത്ത് നെ​ൽ​കൃ​ഷി ഉ​ണ​ങ്ങി ന​ശി​ച്ചി​രു​ന്നു.
മ​ഴ തു​ട​ങ്ങി​യാ​ൽ ക​നാ​ലി​ൽ ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം കു​ത്തി​യൊ​ഴു​കു​ന്ന​തു​മൂ​ലം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട ഭീ​ഷ​ണി​യാ​യി. ചു​ള്ളി​പ്പെ​രു​ക്ക​മേ​ട്, ഒ​റ​വ്, കോ​ട​നാ​യ്ക്ക​ൻ, അ​ണ​പ്പാ​ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ചി​റ്റൂ​ർ മി​നി സി​വി​ൽ​സ്റ്റേ​ഷ​നി​ലേ​ക്ക് മ​ണി​യാ​ട്ടു​കു​ള​ന്പ്-​അ​ന്പാ​ട്ടു​പാ​ള​യം പാ​ത​യെ​യാ​യി​രു​ന്നു. എ​ന്നാ​ൽ മ​ഴ​തു​ട​ങ്ങു​ന്ന തോ​ട് റോ​ഡി​ൽ വെ​ള്ളം ഒ​ഴു​കു​ന്ന​തി​നാ​ൽ നാ​ലു​കി​ലോ​മീ​റ്റ​ർ മേ​ട്ടു​പ്പാ​ള​യം വ​ഴി അ​ധി​ക​ദൂ​രം സ​ഞ്ച​രി​ക്കേ​ണ്ട​താ​യും വ​രു​ന്നു.