ര​ണ്ട് ഉ​ട​ലും ഒ​രു ത​ല​യു​മാ​യി അ​പൂ​ർ​വ്വ പ​ന്നി​ക്കു​ട്ടി
Friday, May 29, 2020 12:30 AM IST
വ​ട​ക്ക​ഞ്ചേ​രി: ര​ണ്ട് ഉ​ട​ലും ഒ​രു ത​ല​യു​മാ​യി അ​പൂ​ർ​വ്വ പ​ന്നി​ക്കു​ട്ടി. കി​ഴ​ക്ക​ഞ്ചേ​രി കോ​ട്ട​ക്കു​ളം പൂ​ത​ന​ക്ക​യ​ത്തെ പ​ന്നി ഫാ​മി​ലാ​ണ് ഈ ​അ​പൂ​ർ​വ്വ പ​ന്നി​ക്കു​ട്ടി​യൈ പ്ര​സ​വി​ച്ച​ത്. പ്ര​സ​വ​ത്തി​ൽ ഉ​ണ്ടാ​യ ഒ​ന്പ​ത് കു​ഞ്ഞു​ങ്ങ​ളി​ൽ ഒ​ന്ന് മാ​ത്ര​മാ​ണ് ഇ​ത്ത​ര​ത്തി​ലു​ണ്ടാ​യ​ത്. എ​ന്നാ​ൽ പ്ര​സ​വി​ച്ചു പ​ത്തു മി​നി​റ്റി​നു​ള്ളി​ൽ ഇ​ത് ച​ത്തു. മ​റ്റ് എ​ട്ട് കു​ഞ്ഞു​ങ്ങ​ളും അ​മ്മ​യും സു​ഖ​മാ​യി​രി​ക്കു​ന്നു.
പൂ​ത​ന​ക്ക​യ​ത്തെ ദേ​വ​സി​കു​ട്ടി​യു​ടെ പ​ന്നി​ഫാ​മി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഈ ​അ​പൂ​ർ​വ്വ ജന്മം ​ഉ​ണ്ടാ​യ​ത്.
അ​പൂ​ർ​വ്വ പ​ന്നി​ക്കു​ട്ടി​യു​ടെ ത​ല ത​ത്ത​യു​ടേ​തി​ന് സ​മാ​ന​മാ​യ ആ​കൃ​തി​യി​ലാ​യി​രു​ന്നു. ര​ണ്ട് ക​ണ്ണു​ക​ൾ, മു​ഖ​ത്തി​ന് പ​ക്ഷി​യു​ടെ വി​ദൂ​ര സാ​ദൃ​ശ്യം. ര​ണ്ട് വീ​തം കൈ​ക​ളും കാ​ലു​ക​ളും. ആ​ന​യു​ടേ​തി​ന് സ​മാ​ന​മാ​യ വി​ട​ർ​ന്ന ചെ​വി​ക​ൾ. എ​ട്ട് കി​ലോ​യോ​ളം തൂ​ക്കം. എ​ന്നാ​ൽ മ​റ്റ് എ​ട്ടു കു​ഞ്ഞു​ങ്ങ​ൾ​ക്കും ഒ​ന്ന​ര മു​ത​ൽ ര​ണ്ട് കി​ലോ വ​രെ​യേ തൂ​ക്ക​മു​ള്ളു. ജ​ന​ന സ​മ​യ​ത്ത് പ​ക്ഷി​യു​ടേ​ത് പോ​ലെ​യു​ള്ള ശ​ബ്ദ​മാ​യി​രു​ന്നു ഇ​തി​ന്‍റെ​തെ​ന്ന് ദേ​വ​സി പ​റ​യു​ന്നു. ച​ത്ത​തി​നാ​ൽ രാ​വി​ലെ ത​ന്നെ മ​റ​വ് ചെ​യ്തു. ഒ​ന്ന​ര ഏ​ക്ക​റി​ൽ ഡൂ​റോ​ക്ക് നാ​ട​ൻ ക്രോ​സ്‌​സ് ഇ​ന​ത്തി​ൽ പെ​ട്ട നൂ​റ്റ​ന്പ​തോ​ളം പ​ന്നി​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ക​ഴി​ഞ്ഞ മു​പ്പ​തു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഈ ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ദേ​വ​സി ഇ​ത്ത​ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് കാ​ണു​ന്ന​ത്.