ത​ച്ച​ന്പാ​റ കു​ടും​ബ​ശ്രീ ഹോ​ട്ട​ൽ ന​ട​ത്തി​പ്പി​ൽ ഭി​ന്ന​ത രൂ​ക്ഷം
Saturday, May 30, 2020 12:18 AM IST
ത​ച്ച​ന്പാ​റ: ര​ണ്ടാ​ഴ്ച​മു​ന്പ് ഇ​രു​പ​തു​രൂ​പ​യ്ക്ക് ഉൗ​ണ് എ​ന്ന പ​ദ്ധ​തി​യി​ൽ തു​ട​ങ്ങി​യ കു​ടും​ബ​ശ്രീ ഹോ​ട്ട​ൽ ന​ട​ത്തി​പ്പി​ൽ ഭി​ന്ന​ത രൂ​ക്ഷ​മാ​യി. ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ർ​ഡ് ആ​ലി​പ്പ​ഴം കു​ടും​ബ​ശ്രീ യൂ​ണി​റ്റാ​ണ് മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്കി​നു കീ​ഴി​ൽ കു​ടും​ബ​ശ്രീ ഹോ​ട്ട​ൽ തു​ട​ങ്ങി​യ​ത്.
എ​ന്നാ​ൽ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സാ​ജി​ത​യും മ​റ്റൊ​രു അം​ഗം ഐ​ഷാ​ബി​യു​മാ​ണ് ജ​ന​കീ​യ ഹോ​ട്ട​ലി​നെ​തി​രെ രം​ഗ​ത്തു​വ​ന്ന​ത്.
ത​ങ്ങ​ളെ മ​റ​യാ​ക്കി ചി​ല​ർ കു​ടും​ബ​സ്വ​ത്താ​യി ഹോ​ട്ട​ൽ ന​ട​ത്തു​ക​യാ​ണെ​ന്നും ഹോ​ട്ട​ലി​ലേ​ക്ക് വാ​ങ്ങു​ന്ന സാ​ധ​ന​ങ്ങ​ൾ ഇ​വ​ർ വീ​ടു​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​ണെ​ന്നും സ​ബ്സി​ഡി തു​ക​യി​ൽ തി​രി​മ​റി ന​ട​ത്തി​യ​താ​യും ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​ക്ക് ന​ല്കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.