കാ​ല​വ​ർ​ഷ ഭീതിയിൽ ചൂ​രു​പ്പാ​റക്കാർ
Saturday, May 30, 2020 12:18 AM IST
മം​ഗ​ലം​ഡാം: കാ​ല​വ​ർ​ഷം ആ​സ​ന്ന​മാ​കു​ന്പോ​ൾ മ​ല​യോ​ര​ത്ത് കാ​ട്ടു​ചോ​ല​ക​ൾ​ക്കി​ട​യി​ൽ ക​ഴി​യു​ന്ന ചൂ​രു​പ്പാ​റ​യി​ലെ താ​മ​സ​ക്കാ​രു​ടെ ആ​ധി​യേ​റി. മാ​ന​ത്ത് മ​ഴ​മേ​ഘ​ങ്ങ​ൾ ഉ​രു​ണ്ടു​കൂ​ടു​ന്പോ​ൾ ഇ​വ​രു​ടെ നെ​ഞ്ചു പി​ട​യ്ക്കും.

ഈ​വ​ർ​ഷ​വും അ​ധി​ക മ​ഴ​യു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് വീ​ടു​ക​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന തി​ര​ക്കു​ക​ളി​ലാ​ണ് വീ​ട്ടു​കാ​രെ​ല്ലാം.

വീ​ടു​ക​ളു​ടെ ത​റ ഭാ​ഗ​ങ്ങ​ളി​ൽ പാ​റ​ക്ക​ല്ലു​ക​ൾ അ​ടു​ക്കി വ​ച്ചും മ​ണ​ൽ​ചാ​ക്കു​ക​ൾ അ​ട്ടി​യി​ട്ടും പ​റ്റാ​വു​ന്ന വി​ധ​മെ​ല്ലാം വീ​ടു​ക​ൾ സം​ര​ക്ഷി​ക്കു​ക​യാ​ണ് ഇ​വ​ർ. ആ​ഴ്ച​ക​ൾ​ക്കു​മു​ന്പു​ണ്ടാ​യ വേ​ന​ൽ മ​ഴ​യ്ക്കു​ത​ന്നെ പു​ഴ​ക​ൾ ക​വി​ഞ്ഞൊ​ഴു​കി വീ​ടു​ക​ൾ​ക്കു ചു​റ്റും വെ​ള്ളം നി​റ​ഞ്ഞു.

പു​ഴ​യോ​ര​ത്ത് ചേ​ർ​ന്ന് ഉ​ണ്ടാ​യി​രു​ന്ന വ​ഴി​യും ഒ​ലി​ച്ചു​പോ​യി.

ഇ​നി കാ​ല​വ​ർ​ഷം ശ​ക്തി​പ്പെ​ട്ടാ​ൽ എ​ന്താ​കും ത​ങ്ങ​ളു​ടെ സ്ഥി​തി​യെ​ന്ന ഭീ​തി​യി​ലാ​ണ് കു​ടും​ബ​ങ്ങ​ൾ. ക​ഴി​ഞ്ഞ ര​ണ്ടു​കാ​ല​വ​ർ​ഷ​ങ്ങ​ളി​ലും വെ​ള്ളം​പൊ​ങ്ങി ഇ​വി​ടു​ത്തെ വീ​ട്ടു​കാ​രെ ക​രി​ങ്ക​യ​ത്തെ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഹാ​ളി​ലേ​ക്കും ക​രി​ങ്ക​യം പ​ള്ളി​യി​ലേ​ക്കും മാ​റ്റി പാ​ർ​പ്പി​ച്ചി​രു​ന്നു.

വ​ട്ട​പ്പാ​റ മ​ല​യി​ൽ​നി​ന്നും ഉ​ത്ഭ​വി​ക്കു​ന്ന പു​ഴ​യ്ക്കും കു​ഞ്ചി​യാ​ർ​പ്പ​തി മ​ല​യി​ൽ​നി​ന്നു​ള്ള ചെ​റു​പു​ഴ​യ്ക്കും ഇ​ട​ക്കാ​ണ് ചൂ​രു​പ്പാ​റ​യി​ലെ ഇ​രു​പ​തോ​ളം വീ​ടു​ക​ളു​ള്ള​ത്.

ര​ണ്ടു പു​ഴ​ക​ളി​ൽ വ​ട്ട​പ്പാ​റ​യി​ൽ നി​ന്നെ​ത്തു​ന്ന പു​ഴ​യാ​ണ് വ​ലു​ത്. കാ​ല​വ​ർ​ഷ​ത്തി​ൽ ഈ ​പു​ഴ ഉ​ഗ്ര​കോ​പി​യാ​യാ​ണ് ഒ​ഴു​കു​ക. പ്ര​ദേ​ശ​ത്തെ​യാ​കെ മു​ക്കി ഒ​ഴു​കും.

ര​ണ്ടു​പു​ഴ​ക​ളും ഇ​വി​ടെ സം​ഗ​മി​ച്ചാ​ണ് പി​ന്നെ മം​ഗ​ലം​ഡാം റി​സ​ർ​വോ​യ​റി​ലെ​ത്തു​ക. ഡാ​മി​ന്‍റെ ഈ ​കാ​ച്ച്മെ​ന്‍റ് ഏ​രി​യ​യെ​ല്ലാം മ​ണ്ണും ക​ല്ലും നി​റ​ഞ്ഞുു നി​ക​ന്ന നി​ല​യി​ലാ​ണ്.

ക​ഴി​ഞ്ഞ ഏ​താ​നും​വ​ർ​ഷ​ങ്ങ​ളാ​യി വ​ട്ട​പ്പാ​റ മ​ല​യി​ൽ നി​ന്നു​ള്ള വ​ലി​യ പു​ഴ ഗ​തി​മാ​റി ഇ​പ്പോ​ൾ വീ​ടു​ക​ൾ​ക്ക് സ​മീ​പ​ത്തു​കൂ​ടി​യാ​ണ് ഒ​ഴു​കു​ന്ന​ത്. വെ​ള്ളം ഒ​ഴു​കി വീ​ടു​ക​ൾ അ​പ​ക​ട ഭീ​ക്ഷ​ണി​യി​ലാ​ണെ​ന്ന് താ​മ​സ​ക്കാ​രാ​യ മാ​മ്മു​ട്ടി​ൽ രാ​ജു (മാ​ത്യു), മേ​രി, സു​ധ എ​ന്നി​വ​ർ പ​റ​ഞ്ഞു.

പു​ഴ​യെ പൂ​ർ​വ​സ്ഥി​തി​യി​ൽ ഒ​ഴു​ക്കി​വി​ടാ​ൻ ഇ​നി വ​നം​വ​കു​പ്പ് ക​നി​യ​ണം. വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി​യു​ണ്ടെ​ങ്കി​ലേ പു​ഴ​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യി​ട്ടു​ള്ള മ​ണ്ണും​ക​ല്ലും നീ​ക്കി പു​ഴ​യെ പ​ഴ​യ സ്ഥി​തി​യി​ലാ​ക്കാ​നാ​കൂ.

പു​ഴ​യു​ടെ മ​ധ്യ​ത്തി​ലാ​യി വ​ള​ർ​ന്നു​നി​ല്ക്കു​ന്ന പാ​ഴ്മ​ര​ങ്ങ​ളും മു​റി​ച്ചു നീ​ക്കേ​ണ്ട​തു​ണ്ട്. വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി വൈ​കി​യാ​ൽ വീ​ടു​ക​ൾ മു​ഴു​വ​ൻ മ​ല​വെ​ള്ള പാ​ച്ചി​ലി​ൽ ഒ​ഴു​കി​പോ​കും. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മ​ല​ക​ളി​ൽ ഉ​രു​ൾ​പൊ​ട്ടി വ​ലി​യ തോ​തി​ൽ വെ​ള്ളം വ​ന്നാ​ൽ ജീ​വ​ഹാ​നി​യും ഉ​ണ്ടാ​കു​മെ​ന്ന് ഇ​വ​ർ ഭ​യ​പ്പെ​ടു​ക​യാ​ണ്.

പു​ഴ​ഗ​തി മാ​റി​യൊ​ഴു​കി വൈ​ദ്യു​തി പോ​സ്റ്റു​ക​ളും വീ​ഴു​മെ​ന്ന സ്ഥി​തി​യി​ലാ​ണ്. പോ​സ്റ്റി​നു താ​ഴെ​യു​ള്ള മ​ണ്ണ് ഒ​ലി​ച്ചു​പോ​യി മൂ​ന്ന് പോ​സ്റ്റു​ക​ൾ ഇ​ള​കി​യാ​ടു​ന്ന സ്ഥി​തി​യി​ലാ​ന്നെ​ന്ന് ചി​റ​യ​ത്ത് ജോ​സ് പ​റ​ഞ്ഞു.

മം​ഗ​ലം​ഡാ​മി​ൽ നി​ന്നും 12 കി​ലോ​മീ​റ്റ​ർ മാ​റി ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​മാ​ണ് ചൂ​രു​പ്പാ​റ. എ​ന്തെ​ങ്കി​ലും അ​ത്യാ​ഹി​തം സം​ഭ​വി​ച്ചാ​ൽ ത​ന്നെ അ​ത് പു​റം​ലോ​കം അ​റി​യാ​ൻ സ​മ​യ​മെ​ടു​ക്കും.

മൊ​ബൈ​ൽ ഫോ​ണു​ക​ൾ​ക്കൊ​ന്നും റേ​ഞ്ച് ഇ​ല്ലാ​ത്ത​തും താ​മ​സ​ക്കാ​രു​ടെ ദു​രി​തം കൂ​ട്ടു​ന്നു. 2009 ഒ​ക്ടോ​ബ​ർ 31 ന് ​ആ​ല​ത്തൂ​ർ അ​സം​ബ്ലി മ​ണ്ഡ​ലം സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ മ​ണ്ഡ​ല​മാ​യി പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ട്ട ചൂ​രു​പ്പാ​റ​ക്കാ​ർ​ക്ക് പി​ന്നെ​യും ഒ​രു പ​തി​റ്റാ​ണ്ടോ​ളം കാ​ത്തി​രു​ന്നും പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു​മാ​ണ് 2018 ജൂ​ണി​ൽ ചൂ​രു​പ്പാ​റ​യി​ൽ വൈ​ദ്യു​തി​യെ​ത്തി​യ​ത്.
വൈ​ദ്യു​തി​ലൈ​ൻ വ​ലി​ക്കാ​ൻ മ​ല​യോ​ര​ങ്ങ​ളി​ലെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ​തു​പ്പോ​ലെ വ​നം​വ​കു​പ്പു ത​ന്നെ​യാ​യി​രു​ന്നു ഇ​വി​ടെ​യും ത​ട​സം നി​ന്ന​ത്.