പു​തൂ​രി​ൽ വൃ​ദ്ധ​മാ​താ​വി​ന്‍റെ ജീ​വി​തം ശൗ​ചാ​ല​യ​ത്തി​ൽ
Saturday, May 30, 2020 12:18 AM IST
അ​ഗ​ളി: പു​തൂ​രി​ൽ എ​ണ്‍​പ​തു ക​ഴി​ഞ്ഞ വൃ​ദ്ധ​മാ​താ​വി​ന്‍റെ ജീ​വി​തം ശൗ​ചാ​ല​യ​ത്തി​ൽ. പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ആ​റാം വാ​ർ​ഡി​ൽ പു​തൂ​ർ ഉൗ​രി​നു സ​മീ​പ​ത്തു ക​ഴി​യു​ന്ന വൃ​ദ്ധ​മാ​താ​വ് തീ​രു​മാ​ക്കാ​ൾ (80) ആ​ണ് ദു​രി​ത​ജീ​വി​തം ന​യി​ക്കു​ന്ന​ത്.
ഉൗ​ണും ഉ​റ​ക്ക​വും ഭ​ക്ഷ​ണം പാ​ക​പ്പെ​ടു​ത്ത​ലു​മെ​ല്ലാം ക​ക്കൂ​സ് മു​റി​യി​ൽ ത​ന്നെ. ശൗ​ചാ​ല​യ​ത്തോ​ട് ചേ​ർ​ന്നു​ണ്ടാ​യി​രു​ന്ന വീ​ട്ടി​ലാ​യി​രു​ന്നു തി​രു​മാ​ക്കാ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്.
അ​റു​പ​തു​വ​ർ​ഷ​മാ​യി താ​ൻ ഇ​വി​ടെ​ത​ന്നെ താ​മ​സ​മാ​ണെ​ന്ന് തി​രു​മാ​ക്കാ​ൾ പ​റ​യു​ന്നു. താ​മ​സി​ച്ചി​രു​ന്ന വീ​ട് കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ നി​ലം​പൊ​ത്തി​യ​തോ​ടെ ശൗ​ചാ​ല​യ​ത്തി​ലേ​ക്ക് താ​മ​സം മാ​റ്റു​ക​യാ​യി​രു​ന്നു.
ഇ​രു​പ​ത്തി​യ​യ്യാ​യി​രം രൂ​പ ചെ​ല​വി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ചു ന​ല്കി​യ​താ​ണ​ത്രെ. ശൗ​ചാ​ല​യം. ഇ​വ​രു​ടെ ര​ണ്ടു​മ​ക്ക​ൾ ത​മി​ഴ്നാ​ട്ടി​ൽ ഉ​ണ്ടെ​ങ്കി​ലും ചെ​റു​പ്പം മു​ത​ൽ ജീ​വി​ച്ചു​വ​ന്ന വീ​ടും സ്ഥ​ല​വും ഉ​പേ​ക്ഷി​ച്ചു പോ​കാ​ൻ മ​ന​സ് വ​രു​ന്നി​ല്ലെ​ന്നാ​ണ് വൃ​ദ്ധ​മാ​താ​വ് പ​റ​യു​ന്ന​ത്.
ഇ​വ​ർ​ക്ക് മൂ​ല​ക്കൊ​ന്പി​നു​സ​മീ​പം ഒ​രേ​ക്ക​ർ സ്ഥ​ല​മു​ണ്ടെ​ന്നു പ​റ​യു​ന്നു. ഭൂ​മി​വി​ല്പ​ന ന​ട​ത്തി​കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ഒ​രു രാ​ഷ്ട്രീ​യ​നേ​താ​വ് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് രേ​ഖ​ക​ൾ കൈ​വ​ശ​പ്പെ​ടു​ത്തി​യെ​ന്നും പി​ന്നീ​ട് യാ​തൊ​രു വി​വ​ര​ങ്ങ​ളി​ല്ലെ​ന്നു​മാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്.
ഇ​വ​ർ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി എ​ത്തു​ന്ന​വ​രെ സ്ഥ​ല​ത്തെ പ്ര​മാ​ണി​ക​ളും നേ​താ​ക്കന്മാ​രും ചേ​ർ​ന്ന് പി​ന്തി​രി​പ്പി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​വും ശ​ക്ത​മാ​ണ്. ഉൗ​രു​നി​വാ​സി​ക​ൾ ന​ല്കു​ന്ന ഭ​ക്ഷ​ണം ക​ഴി​ച്ചാ​ണ് ഇ​പ്പോ​ഴ​ത്തെ ജീ​വി​തം.
അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഷി​ബു സി​റി​യ​ക്കി​ന്‍റ നേ​തൃ​ത്വ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ഇ​ന്ന​ലെ തി​രു​മാ​ക്കാ​ളു​ടെ ദു​രി​ത​ജീ​വി​തം നേ​രി​ൽ സ​ന്ദ​ർ​ശി​ച്ചു. ട്രൈ​ബ​ൽ വ​കു​പ്പും ഉൗ​രു​കാ​രും അ​നു​വ​ദി​ക്കു​ന്ന പ​ക്ഷം എം​പി​യു​ടെ സ​ഹാ​യ​ത്തോ​ടെ തി​രു​മ​ക്കാ​ൾ​ക്ക് താ​മ​സം ഒ​രു​ക്കി​കൊ​ടു​ക്കാ​ൻ സ​ന്ന​ദ്ധ​മാ​ണെ​ന്ന് അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​റി​യി​ച്ചു. എം​പി വി.​കെ.​ശ്രീ​ക​ണ്ഠ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് നേ​താ​ക്ക​ൾ വീ​ട് സ​ന്ദ​ർ​ശി​ച്ച​ത്.