ഞാ​റി​നു മൂ​പ്പെ​ത്തി; വെ​ള്ളം പ​ന്പുചെ​യ്ത് കൃ​ഷി​പ​ണി​ക​ൾ​ക്കു തു​ട​ക്ക​മാ​യി
Monday, June 1, 2020 12:22 AM IST
നെന്മാറ: പ്ര​തീക്ഷ​യോ​ടെ ഒ​ന്നാം വി​ള​യി​റ​ക്കാ​ൻ ത​യ്യാ​റെ​ടു​ത്ത ക​ർ​ഷ​ക​ർ​ക്ക് ക​ണ്ണീ​ർ. അ​യി​ലൂ​ർ കൃ​ഷി ഭ​വ​നു കീ​ഴി​ലെ വി​വി​ധ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ക​ർ​ഷ​ക​രാ​ണ് കാ​ല​വ​ർ​ഷം പ്ര​തീ​ക്ഷി​ച്ച് ഒ​ന്നാം വി​ള​യി​റ​ക്കു​ന്ന​തി​ന് ഞാ​റ്റ​ടി ത​യ്യാ​റാ​ക്കി​യ​ത്.

പുതുമ​ഴ​യി​ൽ പാ​ട​ങ്ങ​ൾ പൊ​ടി​യി​ൽ പൂ​ട്ടി​മ​റി​ച്ച് പി​ന്നീ​ട് ചെ​ളി​യി​ൽ ന​ടീ​ൽ ന​ട​ത്താ​ൻ ഒ​രു​ങ്ങി​യ​തെ​ങ്കി​ലും മ​ഴ ല​ഭി​ക്കാ​താ​യ​തോ​ടെ വെ​ള്ളം പ​ന്പു ചെ​യ്ത് നെ​ൽ​ച്ചെ​ടി​ക​ൾ പ​റി​ച്ചെ​ടു​ത്ത് ന​ടീ​ലി​നു ത​യ്യാ​റാ​യി.

ന​ടു​ന്ന​തി​നാ​യി മൂ​പ്പു​കു​റ​ഞ്ഞ ഉ​മ വി​ത്ത് ഉ​പ​യോ​ഗി​ച്ച് ഞാ​റ്റ​ടി​യും ത​യ്യാ​റാ​ക്കി​യെ​ങ്കി​ലും ദി​വ​സ​ങ്ങ​ളാ​യി പി​ന്നി​ട്ട മ​ഴ മാ​റു​ക​യും പോ​ത്തു​ണ്ടി വെ​ള്ളം എ​ത്താ​തി​രി​ക്കു​ക​യും ചെ​യ്തോ​ടെ ഞാ​റ്റ​ടി​യി​ൽ വെ​ള്ള​മെ​ത്തി​ക്കാ​ൻ മ​റ്റു​വ​ഴി​ക​ൾ തേ​ടി അ​ല​യു​ക​യാ​ണ് ക​ർ​ഷ​ക​ർ.

സ്വ​ന്ത​മാ​യി ജ​ല​സേ​ച​ന സൗ​ക​ര്യ​മു​ള്ള ക​ർ​ഷ​ക​ർ വെ​ള്ളം പ​ന്പ് ചെ​യ്ത് ന​ടീ​ലി​നു വേ​ണ്ടു​ന്ന പ​ണി​ക​ൾ​ക്കു തു​ട​ക്ക​മാ​യി.

മി​ക്ക ക​ർ​ഷ​ക​രു​ടെ​യും 15 മു​ത​ൽ 20 ദി​വ​സം വ​രെ പ്രാ​യ​മാ​യ ഞാ​റ്റ​ടി​യാ​ണ് ഇ​പ്പോ​ൾ വെ​ള്ള​മി​ല്ലാ​തെ ഉ​ണ​ക്ക​ത്തി​ന്‍റെ വ​ക്കി​ലേ​ക്ക് നീ​ങ്ങി​യി​രി​ക്കു​ന്ന​തെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ചാ​റ്റ​ൽ മ​ഴ ആ​ശ്വാ​സ​മാ​യി.

അ​ടു​ത്ത​യാ​ഴ്ച്ച​യെ​ങ്കി​ലും പോ​ത്തു​ണ്ടി വെ​ള്ള​മോ മ​ഴ​യോ എ​ത്തി​യി​ല്ലെ​ങ്കി​ൽ ചി​ല​രു​ടെ ഞാ​റ്റ​ടി ര​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

ക​യ്പ​ഞ്ചേ​രി തോ​ണി​പാ​ടം പാ​ട​ശേ​ഖ​ര​ത്തി​ൽ 30 ഏ​ക്ക​റോ​ളം കൃ​ഷി​ഭൂ​മി​യ്ക്കു വേ​ണ്ടി ഞാ​റ്റ​ടി ത​യ്യാ​റാ​ക്കി 30 ദി​വ​സ​ത്തോ​ളം മൂ​പ്പെ​ത്തി​യ നെ​ൽ​ച്ചെ​ടി​ക​ളാ​ണ് മു​ര​ളീ​ധ​ര​ൻ തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ട് പ​റി​ച്ചെ​ടു​ക്കു​ന്ന​ത്.

ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ല​ഭി​ക്കി​ല്ലെ​ന്ന​തി​നാ​ലും വൈ​കി​യാ​ൽ ഞാ​റി​നു മൂ​പ്പു​കൂ​ടു​മെ​ന്ന​തും ക​ർ​ഷ​ക​രെ പ​ണി​ക​ൾ തു​ട​ങ്ങു​ന്ന​തി​നു വേ​ഗ​ത കൂ​ട്ടി.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യി​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ളം കൂ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ.