കോവിഡ് കേസുകൾ ഉള്ള ഇടങ്ങളിൽ കർശന ജാഗ്രത പാ​ലി​ക്ക​ണം: ഡി​എം​ഒ
Tuesday, June 2, 2020 12:09 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ കൂ​ടു​ത​ലാ​യി കോ​വി​ഡ് 19 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന ശ്രീ​കൃ​ഷ്ണ​പു​രം, ക​ട​ന്പ​ഴി​പ്പു​റം, ഒ​റ്റ​പ്പാ​ലം, അ​ന്പ​ല​പ്പാ​റ മേ​ഖ​ല​ക​ളി​ൽ ക​ർ​ശ​ന ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) അ​റി​യി​ച്ചു.
ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റും ആ​ളു​ക​ൾ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കാ​തെ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ക​യും ക്വാ​റന്‍റൈനി​ലു​ള്ള വ്യ​ക്തി​ക​ൾ താ​മ​സി​ക്കു​ന്ന വീ​ടു​ക​ളി​ലു​ള്ള​വ​ർ പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​തി​നാ​ൽ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളി​ലും റേ​ഷ​ൻ ക​ട​ക​ളി​ലും ഉ​പ​ഭോ​ക്താ​ക്ക​ളും ക​ച്ച​വ​ട​ക്കാ​രും നി​ർ​ബ​ന്ധ​മാ​യും ശാ​രീ​രി​ക അ​ക​ലം പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്ക​ണം ഇ​ട​പാ​ടു​ക​ൾ ന​ട​ത്തേ​ണ്ട​തെ​ന്ന് ഡി​എം​ഒ അ​റി​യി​ച്ചു.ക്വാ​റ​ന്‍റൈനി​ലു​ള്ള വ്യ​ക്തി താ​മ​സി​ക്കു​ന്ന വീ​ട്ടി​ലു​ള്ള​വ​ർ ക്വാ​റ​ന്‍റൈൻ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തു​വ​രെ പു​റ​ത്തേ​യ്ക്ക് പോ​കാ​ൻ പാ​ടി​ല്ല. അ​ട​ച്ചി​ട​ൽ (ക​ണ്ടൈ​ൻ​മെ​ന്‍റ്) പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ ക​ർ​ശ​ന​മാ​യും ഗ​വ​ണ്‍​മെ​ന്‍റ് നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.