ത​ത്ത​മം​ഗ​ലം പെ​രു​ങ്കു​ളം പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി
Tuesday, June 2, 2020 12:11 AM IST
ചി​റ്റൂ​ർ: ത​ത്ത​മം​ഗ​ലം പെ​രു​ങ്കു​ളം പു​ന​ർ​നി​ർ​മാ​ണ ജോ​ലി​ക​ൾ ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ചി​റ്റൂ​ർ മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ ക്ലാ​സ് ടു ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി 33 ല​ക്ഷം ചെ​ല​വി​ലാ​ണ് നാ​ലേ​ക്ക​ർ വി​സ്തീ​ർ​ണ​മു​ള്ള കു​ളം ന​വീ​ക​രി​ക്കു​ന്ന​ത്.

ചു​റ്റു​മ​തി​ൽ പു​ന​ർ​നി​ർ​മി​ച്ച് കു​ള​ത്തി​ന്‍റെ ആ​ഴം കൂ​ട്ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. കാ​ല​വ​ർ​ഷം ശ​ക്ത​മാ​കു​ന്ന​തി​നു മു​ന്പ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

കു​ളം​താ​ഴ്ത്തു​ന്ന​തി​നും മ​റ്റു​മാ​യി പ​ത്തോ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 1946-ലാ​ണ് കു​ളം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ നൂ​റി​ലേ​റെ ബ്രാ​ഹ്മ​ണ കു​ടും​ബ​ങ്ങ​ൾ ആ​ചാ​ര അ​നു​ഷ്ഠാ​ന​ങ്ങ​ളോ​ടെ​യാ​ണ് കു​ളം സം​ര​ക്ഷി​ക്കു​ന്ന​ത്.

കു​ള​ത്തി​ന്‍റെ മ​ധ്യ​ത്തി​ൽ ഹോ​മ​ക്കാ​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​വി​ലെ ശ്രീ​റാം​ശ​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ജാ​ദി​ക​ർ​മ​ങ്ങ​ൾ ന​ട​ത്തി.

ജി​ല്ല​യി​ലെ പ്ര​ധാ​ന ഉ​ത്സ​വ​മാ​യ ത​ത്ത​മം​ഗ​ലം ര​ഥോ​ത്സ​വ​ത്തി​ന് കു​ള​ത്തേ​ര് ഓ​ടി​ക്കു​ന്ന​തും ഈ ​പെ​രു​ങ്കു​ള​ത്തി​ലാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് കു​ള​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് ആ​ത്മ​സ​മ​ർ​പ്പ​ണ​ത്തി​നാ​യാ​ണ് ജ​ല​സം​ഭ​ര​ണി​യു​ടെ മ​ധ്യ​ഭാ​ഗ​ത്തു ഹോ​മ​ക്കാ​ൽ കെ​ട്ടി​യ​ത്.

താ​ലൂ​ക്കി​ൽ ത​ന്നെ വി​സ്തീ​ർ​ണ​ത്തി​ലും കു​ടു​ത​ൽ ജ​ല​സം​ഭ​ര​ണ​ത്തി​നും ഒ​ന്നാം​സ്ഥാ​ന​മാ​ണ് പെ​രു​ങ്കു​ള​ത്തി​നു​ള്ള​ത്.