വീ​ൽ​ചെ​യ​ർ ന​ൽ​കി
Tuesday, June 2, 2020 12:11 AM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ന്‍റെ വി​കെ​യ​ർ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി വി​ക​ലാം​ഗ​ക്ഷേ​മ കോ​ർ​പ​റേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ തൃ​ക്ക​ടീ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് മോ​ട്ടോ​റൈ​സ്ഡ് വീ​ൽ​ചെ​യ​ർ വി​ത​ര​ണം ചെ​യ്തു.
ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി പി.​കെ.​ശ​ശി എം.​എ​ൽ.​എ​യാ​ണ് വീ​ൽ​ചെ​യ​ർ ന​ല്കി​യ​ത്. 1,28000 രൂ​പ വി​ല​വ​രു​ന്ന വീ​ൽ​ചെ​യ​റാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ത​ങ്ങ​ൾ​ക്കു ല​ഭി​ച്ച പെ​ൻ​ഷ​ൻ തു​ക​യി​ൽ​നി​ന്നും 1000 രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്കാ​യി ഇ​വ​ർ എം​എ​ൽ​എ​യ്ക്കു കൈ​മാ​റി.
തൃ​ക്ക​ടീ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ.​നാ​രാ​യ​ണ​ൻ​കു​ട്ടി, ഒ​റ്റ​പ്പാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി​യം​ഗം പി.​കു​ട്ടി​കൃ​ഷ്ണ​ൻ, സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ മൂ​സ പ​തി​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.