മ​നോ​വൈകല്യമുള്ള യു​വാ​വ് ര​ക്ഷി​താ​ക്ക​ളെ തേ​ടു​ന്നു
Tuesday, June 2, 2020 11:47 PM IST
അ​ഗ​ളി: ഇ​രു​പ​ത് വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന മ​നോ​ജ് എ​ന്ന യു​വാ​വ് 2020 ഏ​പ്രി​ൽ 15 മു​ത​ൽ കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷ്യ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ മ​നോ​രോ​ഗ​വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​ട്ട​പ്പാ​ടി താ​വ​ളം ഭാ​ഗ​ത്ത് അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ന്ന മ​നോ​ജി​നെ അ​ഗ​ളി പോ​ലീ​സ് ആ​ണ് കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. മും​ബൈ വീ​രേ​ന്ദ്ര ന​ഗ​ർ ക​മ​ൽ​പൂ​ർ ക​ച്ചേ​രി റോ​ഡി​ൽ ന​ര​സിം​ഹ​യു​ടെ മ​ക​നാ​ണ് താ​നെ​ന്ന് മ​നോ​ജ് പ​റ​യു​ന്നു. ഇ​യാ​ളെ കു​റി​ച്ച് എ​ന്തെ​ങ്കി​ലും അ​റി​വു​ള്ള​വ​ർ അ​ടു​ത്ത പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ 9048451800 എ​ന്ന ന​ന്പ​റി​ലോ ബ​ന്ധ​പ്പെ​ട​ണം.