തൃ​ശൂ​ർ-​പാ​ല​ക്കാ​ട്, തൃ​ശൂ​ർ-​ഗോ​വി​ന്ദാ​പു​രം റൂ​ട്ടി​ൽ സ്വ​കാ​ര്യ​ബ​സ് സ​ർ​വീ​സ് തു​ട​ങ്ങി
Tuesday, June 2, 2020 11:47 PM IST
വ​ട​ക്ക​ഞ്ചേ​രി: കോ​വി​ഡ് ബാ​ധ​യ്ക്കെ​തി​രെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ അ​യ​വു​വ​രു​ത്തി​യ​തോ​ടെ ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ച്ച് തൃ​ശൂ​ർ-​പാ​ല​ക്കാ​ട്, തൃ​ശൂ​ർ-​ഗോ​വി​ന്ദാ​പു​രം റൂ​ട്ടു​ക​ളി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് തു​ട​ങ്ങി.
തൃ​ശൂ​ർ-​പാ​ല​ക്കാ​ട് റൂ​ട്ടി​ൽ 15 ബ​സു​ക​ളും തൃ​ശൂ​ർ-​ഗോ​വി​ന്ദാ​പു​രം റൂ​ട്ടി​ൽ അ​ഞ്ചു ബ​സു​ക​ളു​മാ​ണ് ഇ​ന്ന​ലെ സ​ർ​വീ​സ് ന​ട​ത്തി​യ​ത്. ആ​ദ്യ ട്രി​പ്പു​ക​ളി​ലൊ​ന്നും ഡീ​സ​ൽ പൈ​സ​പോ​ലും കി​ട്ടി​യി​ല്ലെ​ന്ന് ബ​സ് ഉ​ട​മ​യാ​യ ന​വീ​ൻ കീ​ർ​ത്ത​നം പ​റ​ഞ്ഞു.
നി​ര​ക്ക് വ​ർ​ധ​ന പി​ൻ​വ​ലി​ച്ച​തി​നാ​ൽ പ​ഴ​യ നി​ര​ക്കി​ലാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. പ​ത്ര​ങ്ങ​ളി​ലും ടി​വി ചാ​ന​ലു​ക​ളി​ലു​മു​ള്ള വാ​ർ​ത്ത​ക​ള​ല്ലാ​തെ ഗ​വ​ണ്‍​മെ​ന്‍റ് ഓ​ർ​ഡ​റി​ൽ നി​ര​ക്കു​വ​ർ​ധ​ന​യു​ടെ കാ​ര്യം പ​റ​യു​ന്നി​ല്ലെ​ന്ന് ഉ​ട​മ​ക​ൾ പ​റ​യു​ന്നു. പ​ഴ​യ ചാ​ർ​ജും യാ​ത്ര​ക്കാ​ർ ഇ​ല്ലാ​ത്ത സ്ഥി​തി​യു​മാ​യാ​ൽ അ​ന്ത​ർ​ജി​ല്ലാ സ​ർ​വീ​സ് തു​ട​രാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ബ​സ് ഉ​ട​മ​ക​ൾ. 210 ബ​സു​ക​ളാ​ണ് ഈ ​റൂ​ട്ടു​ക​ളി​ലു​ള്ള​ത്. തൃ​ശൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ കൂ​ടു​ത​ലാ​ളു​ക​ൾ വീ​ടു​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങു​ന്നു​ണ്ടെ​ങ്കി​ലും പാ​ല​ക്കാ​ട് ഭാ​ഗ​ത്ത് ആ​ളു​ക​ൾ കു​റ​വാ​ണ്.
ഗ​താ​ഗ​ത സം​വി​ധാ​ന​മാ​യ ബ​സി​ൽ ക​യ​റാ​ൻ യാ​ത്ര​ക്കാ​ർ​ക്ക് ഭ​യ​മാ​ണ്. സ്വ​ന്ത​മാ​യി വാ​ഹ​നം ഇ​ല്ലാ​ത്ത​വ​രും ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്കും മാ​ത്ര​മാ​ണ് ആ​ളു​ക​ൾ ബ​സ് ഗ​താ​ഗ​ത​ത്തെ ആ​ശ്ര​യി​ക്കു​ന്ന​ത്.
തൃ​ശൂ​ർ-​പാ​ല​ക്കാ​ട് റൂ​ട്ടി​ൽ 20, 30 മി​നി​റ്റി​ന് ഇ​ട​യ്ക്കും ഗോ​വി​ന്ദാ​പു​രം റൂ​ട്ടി​ൽ ര​ണ്ടു​മ​ണി​ക്കു​റി​നും ഇ​ട​യ്ക്കാ​ണ് ബ​സു​ക​ൾ ഇ​ന്ന​ലെ സ​ർ​വീ​സ് ന​ട​ത്തി​യ​ത്. ബ​സു​ക​ളി​ൽ 20-ൽ ​താ​ഴെ മാ​ത്ര​മേ യാ​ത്ര​ക്കാ​രു​ള്ളു.
എ​ല്ലാ സീ​റ്റി​ലും ഇ​രു​ന്ന് യാ​ത്ര ചെ​യ്യാ​ൻ അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും സീ​റ്റി​ൽ ഒ​റ്റ​യ്ക്ക് ഇ​രി​ക്കാ​നാ​ണ് യാ​ത്ര​ക്കാ​ർ താ​ത്പ​ര്യം കാ​ണി​ക്കു​ന്ന​ത്. തൃ​ശൂ​ർ-​ഗോ​വി​ന്ദാ​പു​രം റൂ​ട്ടി​ലെ ബ​സു​ക​ൾ ചു​ള്ളി​യാ​ർ​മേ​ട് വ​രെ​യേ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ള്ളു. ഗോ​വി​ന്ദാ​പു​രം ഹോ​ട്ട് സ്പോ​ട്ട് ആ​യ​തി​നാ​ൽ എ​ട്ടു​കി​ലോ​മീ​റ്റ​ർ മു​ന്പ് ട്രി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ കെഎസ് ആ​ർ​ടി​സി ഇ​ന്ന​ലെ തൃ​ശൂ​ർ-​പാ​ല​ക്കാ​ട് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. വാ​ണി​യ​ന്പാ​റ-​പാ​ല​ക്കാ​ട് റൂ​ട്ടി​ൽ മാ​ത്ര​മാ​യി​രു​ന്നു സ​ർ​വീ​സ്.