വ​ണ്ടാ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ മൂ​ത്ര​പ്പു​ര തു​റ​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി
Sunday, June 28, 2020 1:12 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ മൂ​ത്ര​പ്പു​ര​ക​ൾ തു​റ​ക്കാ​ത്ത​ത് ഓ​ഫീ​സി​ലെ​ത്തു​ന്ന ജ​ന​ങ്ങ​ൾ​ക്കും മെ​ന്പ​ർമാർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി പ​രാ​തി.
ര​ണ്ടെ​ണ്ണ​മു​ള്ള​തി​ൽ ഒ​രെ​ണ്ണം ഒ​രു​വ​ർ​ഷ​ത്തോ​ള​മാ​യി പൂ​ട്ടി ക്കി​ട​ക്കു​ക​യാ​ണ്. മ​റ്റൊ​ന്ന് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് പൂ​ട്ടി​യ​ത്.
അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തി​നു പ​ക​രം മൂ​ത്ര​പ്പു​ര​ക​ൾ സ്ഥി​ര​മാ​യി പൂ​ട്ടി​യി​ടു​ന്ന സ്ഥി​തി​യാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു. ബോ​ർ​ഡ് യോ​ഗ​ങ്ങ​ളി​ലും പ​ല​ത​വ​ണ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അ​ധി​കൃ​ത​ർ നി​ഷേ​ധാ​ത്മ​ക സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് അം​ഗം ആ​ർ.​സു​രേ​ഷ് പ​റ​ഞ്ഞു.