മു​ക്കു​പ​ണ്ടം വെ​ച്ച് സ്വ​ർ​ണ്ണ വാ​യ്പ നേ​ടാ​ൻ ശ്ര​മി​ച്ച യു​വ​തി​ക്കെ​തി​രെ അ​ഗ​ളി പോ​ലീ​സ് കേ​സെ​ടു​ത്തു
Tuesday, June 30, 2020 12:28 AM IST
അ​ഗ​ളി: വ്യാ​ജ സ്വ​ർ​ണം ബാ​ങ്കി​ൽ പ​ണ​യ​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച യു​വ​തി​ക്കെ​തി​രെ അ​ഗ​ളി പോ​ലീ​സ് കേ​സെ​ടു​ത്തു. രാ​ജീ​വ് കോ​ള​നി​യി​ലെ ഭ​ദ്ര​ന്‍റ ഭാ​ര്യ സു​ധ​യ്ക്കെ​തി​രെ​യാ​ണ് ബാ​ങ്ക് മാ​നേ​ജ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് കേ​സെ​ടു​ത്ത​ത്.
7.5 ല​ക്ഷം രൂ​പ ഇ​വ​ർ ത​ട്ടി​യെ​ടു​ത്ത​താ​യി ആ​ണ് പ​രാ​തി​യു​ള്ള​ത്. ഒ​രു വ​ർ​ഷം മു​ൻ​പ് സു​ധ 40 പ​വ​ൻ ആ​ഭ​ര​ണം അ​ഗ​ളി സ്റ്റേ​റ്റ് ബാ​ങ്കി​ൽ ഈ​ട് ന​ൽ​കി ഏ​ഴ​ര ല​ക്ഷം രൂ​പ വാ​യ്പ എ​ടു​ത്തി​രു​ന്നു.
കാ​ലാ​വ​ധി പൂ​ർ​ത്തി ആ​യ​തോ​ടെ ബാ​ങ്ക് ഇ​ത് തി​രി​കെ എ​ടു​ക്കു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ഈ ​ബാ​ങ്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​വ​ർ സ്വ​ർ​ണ്ണം തി​രി​ച്ചെ​ടു​ത്തു.
തു​ട​ർ​ന്ന് ബാ​ങ്ക് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണ്ണം വ്യാ​ജ​മാ​ണ​ന്ന് തെ​ളി​ഞ്ഞ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​വും തെ​ളി​വെ​ടു​പ്പും ഉ​ണ്ടാ​കു​മെ​ന്ന് അ​ഗ​ളി പോ​ലീ​സ് അ​റി​യി​ച്ചു.