ജില്ലാ ജയിലിൽ ഫലവൃക്ഷത്തൈകൾ ന​ട്ടു
Friday, July 3, 2020 12:19 AM IST
മ​ല​ന്പു​ഴ: സുഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ലു​ൾ​പെ​ടു​ത്തി ജി​ല്ലാ ജ​യി​ലി​ൽ വി​വി​ധ ഫ​ല​വൃ​ക്ഷ​തൈ​ക​ളും റെ​ഡ് ലേ​ഡി ഇ​ന​ത്തി​ൽ​പെ​ട്ട 200 പ​പ്പാ​യ തൈ​ക​ളും ന​ട്ടു. ക​ർ​ഷ​ക​സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റും മു​ൻ എം​എ​ൽ​എ​യു​മാ​യ സി.​കെ.​രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​രാ​ണ​ങ്ങ​ളി​ൽ പ്ര​തി​പാ​ദി​ക്കു​ന്ന സാ​ല​വൃ​ക്ഷ​തൈ സൂ​പ്ര​ണ്ട് ഏ​റ്റു​വാ​ങ്ങി. കൂ​ടാ​തെ റം​ബൂ​ട്ടാ​ൻ, പേ​ര, ആ​യു​ർ​ജാ​ക് എ​ന്നി​വ​യു​ടെ തൈ​ക​ളും കാ​ച്ചി​ൽ, ചെ​റു​കി​ഴ​ങ്ങ് എ​ന്നി​വ​യു​ടെ ന​ടീ​ൽ​വ​സ്തു​ക്ക​ളും ക​ർ​ഷ​ക​സം​ഘം മ​ല​ന്പു​ഴ യൂ​ണി​റ്റ് ജ​യി​ലി​ലേ​ക്കു ന​ല്കി.ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ വി​ള​വെ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്ന റെ​ഡ് ലേ​ഡി പ​പ്പാ​യ​തോ​ട്ടം ജ​യി​ലി​നു മി​ക​ച്ച​വ​രു​മാ​ന മാ​ർ​ഗ​മാ​യി​രി​ക്കും. കൃ​ഷി​ക്കാ​വ​ശ്യ​മാ​യ ജൈ​വ​വ​ള​ത്തി​ന്‍റെ ല​ഭ്യ​ത മു​ന്നി​ൽ ക​ണ്ടു നാ​ട​ൻ​പ​ശു കു​ട്ടി​ക​ളെ​യും ല​ഭ്യ​മാ​ക്കാ​മെ​ന്ന് ക​ർ​ഷ​ക​സം​ഘം ഉ​റ​പ്പു ന​ല്കി. മു​ൻ എം​എ​ൽ​എ​യും ക​ർ​ഷ​ക സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ കെ.​നാ​രാ​യ​ണ​ൻ, ജോ​സ് മാ​ത്യൂ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സൂ​പ്ര​ണ്ട് കെ.​അ​നി​ൽ​കു​മാ​ർ ന​ന്ദി​പ​റ​ഞ്ഞു. ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ദി​നേ​ശ് ബാ​ബു, അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ടു​മാ​രാ​യ മി​നി​മോ​ൾ, ര​തി എ​ന്നി​വ​രും ക​ർ​ഷ​ക​സം​ഘം പ്ര​വ​ർ​ത്ത​ക​രും ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.