തു​രു​ന്പെ​ടു​ത്ത ഇ​രു​ന്പു​പാ​ലം പു​തു​ക്കി നി​ർ​മി​ക്ക​ണം
Monday, July 6, 2020 12:15 AM IST
ചി​റ്റൂ​ർ: വാ​ക്കി​നി​ച്ച​ള്ള​യി​ൽ കൃ​ഷി​തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ക​നാ​ൽ ക​ട​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഇ​രു​ന്പു​പാ​ലം തു​രു​ന്പെ​ടു​ത്തു ദു​ർ​ബ​ല​മാ​യി. നി​ല​വി​ൽ പാ​ല​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗം ന​ട​ക്കു​ന്പോ​ൾ ഇ​ള​കു​ന്ന സ്ഥി​തി​യാ​ണ്.
ഒ​രേ​സ​മ​യ​ത്ത് ഒ​ന്നി​ല​ധി​കം​പേ​ർ ന​ട​ന്നാ​ൽ ത​ക​ർ​ന്നു​വീ​ഴു​ന്ന വി​ധ​ത്തി​ലാ​ണ് പാ​ലം. ഇ​തു​മൂ​ലം ക​നാ​ലി​നു എ​തി​ർ​വ​ശ​ത്ത് എ​ത്താ​ൻ സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ ഭ​യ​പ്പെ​ടു​ക​യാ​ണ്. പ​തി​ന​ഞ്ചു​വ​ർ​ഷം മു​ന്പു നി​ർ​മി​ച്ച പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗം തു​രു​ന്പെ​ടു​ത്തു ദു​ർ​ബ​ല​മാ​യി.
മ​ഴ​സ​മ​യ​ത്ത് പാ​ല​ത്തി​ൽ ന​ട​ക്കു​ന്ന​വ​ർ​ക്ക് വ​ഴു​ക്ക​ലും പ​തി​വാ​ണ്. ഇ​രു​ന്പു​പാ​ലം പൊ​ളി​ച്ചു​മാ​റ്റി കോ​ണ്‍​ക്രീ​റ്റ് പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.