വ​രു​മാ​ന വ​ർ​ധ​ന​വി​നു ശാ​സ്ത്രീ​യ കൃ​ഷി​രീ​തി​ക​ൾ അ​നി​വാ​ര്യം : മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി
Monday, July 6, 2020 12:17 AM IST
ചി​റ്റൂ​ർ:​ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം വ​ർ​ദ്ധി​പ്പി​ക്കു​ന്ന വി​ധ​മു​ള്ള ശാ​സ്ത്രീ​യ കൃ​ഷി രീ​തി​ക​ൾ അ​നി​വാ​ര്യ​മെ​ന്ന് ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി.
വീ​ട്ടി​ലെ കൃ​ഷി​യി​ൽ പോ​ലും ശാ​സ്ത്രീ​യ​ത കൊ​ണ്ടു​വ​രാ​ൻ ക​ഴി​യ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പെ​രു​വെ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​റു​ക​മ​ണി ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
മ​ല​യാ​ളി​യു​ടെ കൃ​ഷി​രീ​തി​യി​ൽ നി​ര​വ​ധി മാ​റ്റ​ങ്ങ​ൾ വ​രു​ത്തേ​ണ്ട​തു​ണ്ട്. ജി​ല്ല​യി​ൽ തി​ക​ച്ചും മാ​തൃ​കാ​പ​ര​മാ​യി കൃ​ഷി ന​ട​ത്തു​ന്ന പ്ര​ദേ​ശ​മാ​ണ് വ​ട​ക​ര​പ്പ​തി.
ഈ ​മാ​തൃ​ക കേ​ര​ളം പ​ക​ർ​ത്തേ​ണ്ട​താ​ണ് സം​സ്ഥാ​ന നി​യ​മ​സ​ഭ​പോ​ലും വ​ട​ക​ര​പ്പ​തി മാ​തൃ​ക​യെ പ്ര​ശം​സി​ച്ചി​ട്ടു​ണ്ട്. പെ​രു​വെ​ന്പ് പ​ഞ്ചാ​യ​ത്തും ക​ർ​ഷ​ക​രും സ​ന്ന​ദ്ധ​രാ​ണെ​ങ്കി​ൽ കൃ​ഷി ശാ​സ്ത്രീ​യ​മാ​ക്കാ​ൻ വി​ദ​ഗ്ധ​രെ വി​ട്ടു​ന​ൽ​കാ​ൻ മു​ൻ​കൈ എ​ടു​ക്കു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി.
പെ​രു​വെ​ന്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​ശ​ശി​ക​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പെ​രു​വെ​ന്പ് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം മീ​റ്റിം​ഗ് ഹാ​ൾ ഉ​ദ്ഘാ​ട​നം, ഒ​ട്ട​പ്പ​റ​ന്പ് അ​ങ്ക​ണ​വാ​ടി ഉ​ദ്ഘാ​ട​നം , ക​റു​ക​മ​ണി തെ​ക്കു​മു​റി റോ​ഡ് ഉ​ദ്ഘാ​ട​നം എ​ന്നി​വ​യും മ​ന്ത്രി നി​ർ​വ​ഹി​ച്ചു.