നിർധന സഹപാഠിക്കു സ്വന്തം ടിവി നല്കി മാതൃകയായി സഹോദരങ്ങൾ
Monday, July 6, 2020 12:19 AM IST
വ​ട​ക്ക​ഞ്ചേ​രി:​കോ​വി​ഡി​നെ തു​ട​ർ​ന്ന് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​യി​രു​ന്ന സ​ഹ​പാ​ഠി​ക​ൾ​ക്ക് സ്വ​ന്തം വീ​ട്ടി​ലെ ടി​വി ന​ൽ​കി സ​ഹോ​ദ​ര​ങ്ങ​ളാ​യ നാ​ൽ​വ​ർ സം​ഘം.
വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ലെ ത​ണ്ട​ലോ​ട് സ​ഹോ​ദ​ര​ങ്ങ​ളാ​യ (ഏ​ഴാം വാ​ർ​ഡ്) ക​ന​ക​ദാ​സ​ൻ, പ്ര​കാ​ശ​ൻ എ​ന്നി​വ​രു​ടെ മ​ക്ക​ളാ​യ അ​ക്ഷ​ര, അ​ർ​ച്ച​ന, അ​ജ​യ്, അ​ഭ​യ് എ​ന്നീ കു​ട്ടി​ക​ളാ​ണ് ടി ​വി ന​ൽ​കി​യ​ത്.​ജേ​ഷ്ഠ അ​നു​ജ കു​ടും​ബ​ങ്ങ​ളി​ലാ​യി ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് ടി.​വി​ക​ളി​ൽ ഒ​ന്നാ​ണ് ടി ​വി സൗ​ക​ര്യം ഇ​ല്ലാ​ത്ത കു​ടും​ബ​ത്തി​ന് ന​ൽ​കാ​നാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൈ​മാ​റി​യ​ത്. ക​ന​ക​ദാ​സ​നും പ്ര​കാ​ശ​നും കൂ​ട്ടു​കു​ടും​ബ​മാ​യാ​ണ് താ​മ​സി​ക്കു​ന്ന​ത്. യൂ​ത്ത്കോ​ണ്‍​ഗ്ര​സ്‌​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​ന്പി​ൽ എം ​എ​ൽ എ ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ന​ട​ത്തി വ​രു​ന്ന ന​മു​ക്ക് ത​ണ​ൽ ആ​കാം അ​വ​ർ പ​ഠി​ക്ക​ട്ടെ എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​യാ​ണ് ജി​ല്ല​യി​ലും ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യം ഇ​ല്ലാ​ത്ത കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് ടി ​വി എ​ത്തി​ച്ചു ന​ൽ​കു​ന്ന പ്ര​വ​ർ​ത്ത​നം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന​ത്.
യൂ​ത്ത്കെ​യ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ആ​കൃ​ഷ്ട​രാ​യാ​ണ് കു​ട്ടി​ക​ൾ യൂ​ത്ത് കെ​യ​റി​ലേ​ക്ക് ടി ​വി ന​ൽ​കി​യ​തെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.