സെ​ൽ​വ​പു​ര​ത്തി​ൽ ഒ​രേ​ദി​നം 120 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു
Tuesday, July 7, 2020 12:13 AM IST
കോ​യ​ന്പ​ത്തൂ​ർ: സെ​ൽ​വ​പു​ര​ത്തി​ൽ ഒ​രേ​നാ​ളി​ൽ 120 പേ​ർ​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു. സെ​ൽ​വ​പു​രം അ​ശോ​ക് ന​ഗ​റി​ലെ നി​വാ​സി​ക​ൾ​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. ജി​ല്ല​യി​ൽ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം ദി​വ​സ​വും കൂ​ടി വ​രി​ക​യാ​ണ്. ആ​റു​പേ​ർ കൊ​റോ​ണ ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞു.741 പേ​രാ​ണ് കൊ​റോ​ണ ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ശോ​ക് ന​ഗ​റി​ൽ 120 പേ​ർ​ക്ക് കൊ​റോ​ണ സ്ഥീ​രി​ക​രി​ച്ച​ത്. രോ​ഗ​ബാ​ധി​ത​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പ്ര​ദേ​ശം ക​ണ്ടെ​യ്ന്‍റ്മെ​ൻ​റ് സോ​ണ്‍ ആ​യി പ്ര​ഖ്യാ​പി​ച്ച് അ​ണു​നാ​ശി​നി ത​ളി​ച്ചു, റോ​ഡു​ക​ൾ അ​ട​ച്ച് സീ​ൽ വ​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ഏ​ഡി​എം ക​ഐം​എ​ൽ​എ അ​മ്മ​ൻ അ​ർ​ജു​ന​നും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് സെ​ൽ​വ​പു​രം തി​രു​ന​ഗ​ർ പ്ര​ദേ​ശ​ത്തെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ ആ​യി അ​റി​യി​ച്ചി​രു​ന്നു.
പു​തി​യ​താ​യി 120 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം 861 ആ​യി വ​ർ​ധി​ച്ചു.

എം​എ​ൽ​എയ്ക്ക് കോ​വി​ഡ്

കോ​യ​ന്പ​ത്തൂ​ർ: തെ​ക്ക് മ​ണ്ഡ​ലം എം​എ​ൽ​എ അ​മ്മ​ൻ അ​ർ​ജു​ന​ന് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഏ​താ​നും​ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ് മ​ധു​ര​യി​ൽ​നി​ന്നും വ​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൾ​ക്കും മ​രു​മ​ക​നും കൊ​ച്ചു​മ​ക​ൾ​ക്കും കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. അ​തി​നാ​ൽ ഇ​ദ്ദേ​ഹ​വും മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ​യാ​ണ് ഇദ്ദേഹ​ത്തി​ന് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​എ​സ് ഐ ​ആ​ശു​പ​ത്രി​യി​ലേ​ക്കു​മാ​റ്റി.