ജനദ്രോഹ നയങ്ങൾക്കെതിരെ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ് ക​ള​ക്ട​റേ​റ്റ് ധ​ർ​ണ
Tuesday, July 7, 2020 12:14 AM IST
പാ​ല​ക്കാ​ട്: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രേ​യും പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചും കേ​ര​ള കോ​ണ്‍​ഗ്ര​സ്- ജേ​ക്ക​ബ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ​തി​നാ​ലു ജി​ല്ലാ കേ​ന്ദ്ര​ങ്ങളിൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.
രാ​വി​ലെ പ​ത്തു​മു​ത​ൽ 12 വ​രെ പാലക്കാട് ക​ള​ക്ട​റേ​റ്റി​നു​മു​ന്നി​ൽ ജി​ല്ലാ​ക​മ്മി​റ്റി ധ​ർ​ണ ന​ട​ത്തി. കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​നും വി​ദ്യാ​ഭ്യാ​സ​ത്തി​നും വി​വാ​ഹ​ത്തി​നും മ​റ്റും പ​ണ​മി​ല്ലാ​തെ വ​ല​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്കും പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​ക്കു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക് ഇ​രു​ട്ട​ടി​യാ​യി​രി​ക്കു​ക​യാ​ണ്.വി​വി​ധ ബാ​ങ്കു​ക​ളി​ൽ​നി​ന്നും എ​ടു​ത്തി​ട്ടു​ള്ള കാ​ർ​ഷി​ക വാ​യ്പ​ക​ളും മ​റ്റു വാ​യ്പ​ക​ളും അ​ട​യ്ക്കാ​ൻ നി​വൃ​ത്തി​യി​ല്ലാ​തെ ക​ർ​ഷ​ക​രും മ​റ്റു ജ​ന​ങ്ങ​ളും ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ്. അ​ഞ്ചു​ല​ക്ഷം വ​രെ​യു​ള്ള കാ​ർ​ഷി​ക​ക​ട​ങ്ങ​ൾ എ​ഴു​തി​ത​ള്ളു​ക, ഏ​ത്ത​വാ​ഴ കൃ​ഷി കൊ​ടു​ങ്കാ​റ്റി​ലും പേ​മാ​രി​യി​ലും ന​ശി​ച്ച​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്കു​ക, നാ​ലു​ശ​ത​മാ​നം പ​ലി​ശ​യ്ക്ക് പു​തി​യ കാ​ർ​ഷി​ക ലോ​ണു​ക​ൾ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​നു​വ​ദി​ക്കു​ക, നാ​ണ്യ​വി​ള​ക​ൾ​ക്ക് ന്യാ​യ​മാ​യ ത​റ​വി​ല ഉ​റ​പ്പു​വ​രു​ത്തു​ക, പീ​ഡ​ന​ങ്ങ​ളും അ​തി​ക്ര​മ​ങ്ങ​ളും ന​ട​ത്തു​ന്ന സാ​മൂ​ഹി​ക വി​രു​ദ്ധ​ർ​ക്കെ​തി​രേ ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, മു​ഴു​വ​ൻ മ​ല​യാ​ളി​ക​ളെ​യും നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​ക, ക​ർ​ഷ​ക​ർ​ക്ക് പ്ര​തി​മാ​സം പ​തി​നാ​യി​രം രൂ​പ പെ​ൻ​ഷ​ൻ ന​ല്കു​ക തു​ട​ങ്ങി നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ൾ ധ​ർ​ണ​യി​ൽ ഉ​ന്ന​യി​ച്ചു.
പാ​ർ​ട്ടി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ.​പു​രു​ഷോ​ത്ത​മ​ൻ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എം.​കു​രു​വി​ള, വി.​എ.​കേ​ശ​വ​ൻ, വി.​അ​നി​ൽ​കു​മാ​ർ, അ​ഡ്വ. പി.​കെ.​ശ്രീ​ധ​ര​ൻ, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഐ​സ​ക്ക് ജോ​ണ്‍ വേ​ളൂ​രാ​ൻ, വ​നി​താ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മി​നി രാ​ജ​ൻ, പി.​എം.​ജോ​സ് പ്ലാ​ത്തോ​ട്ടം പ്ര​സം​ഗി​ച്ചു.