പു​തു​ക്കു​ടി​യി​ൽ റ​ബ​ർ മ​ര​ങ്ങ​ൾ ന​ശി​പ്പി​ച്ച​താ​യി പ​രാ​തി
Tuesday, July 7, 2020 12:14 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ പു​തു​ക്കു​ടി​യി​ൽ റ​ബ​ർ മ​ര​ങ്ങ​ൾ ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. പു​തു​ക്കു​ടി​യി​ലെ കി​ളി​യി​ക്ക​ൽ തോ​മ​സി​ന്‍റെ റ​ബ​ർ മ​ര​ങ്ങ​ളാ​ണു പ​ട്ട​കു​ത്തി​ക്കീ​റി ന​ശി​പ്പി​ച്ച്ത്. ടാ​പ്പി​ങ്ങി​നു മാ​ർ​ക്ക് ചെ​യ്ത മ​ര​ങ്ങ​ളാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം.
രാ​വി​ലെ കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണു മ​ര​ങ്ങ​ളു​ടെ തൊ​ലി കു​ത്തി​ക്കീ​റി ന​ശി​പ്പി​ച്ച​തു ശ്ര​ദ്ധ യി​ൽ​പെ​ട്ട​ത്. നേ​ര​ത്തെ പ​റ​ങ്കി​മാ​വി​ൻ തൈ​ക​ളും ഇ​ത്ത​ര​ത്തി​ൽ ന​ശി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. കൃ​ഷി ന​ശി​പ്പി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നു തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

വീ​ട് മ​ഴ​യി​ൽ ത​ക​ർ​ന്നു

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി കൊ​ഴു​ക്കു​ള്ളി പാ​ലാ​ണി മീ​നാ​ക്ഷി​യു​ടെ വീ​ട് മ​ഴ​യി​ൽ ത​ക​ർ​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടു കൂ​ടി​യാ​യി​രു​ന്നു സം​ഭ​വം. ക​ന​ത്ത​മ​ഴ​യി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ്ണ​മാ​യും ത​ക​രു​ക​യാ​യി​രു​ന്നു.
അ​പ​ക​ട​സ​മ​യ​ത്ത് മീ​നാ​ക്ഷി​യും മ​ക​ൻ ര​മേ​ഷും ഭാ​ര്യ​യും വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ശ​ബ്ദം കേ​ട്ട് പു​റ​ത്തേ​ക്കോ​ടി​യ​തി​നാ​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല. സം​ഭ​വ​സ്ഥ​ല​ത്ത് പ​ഞ്ചാ​യ​ത്ത് വി​ല്ലേ​ജ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെത്തി പ​രി​ശോ​ധ​ന ന​ട​ത്തി.