നെന്മാറ​യി​ൽ ത​രി​ശു​ര​ഹി​ത പ​ച്ച​ക്ക​റി തു​രു​ത്ത് തു​ട​ങ്ങി
Saturday, July 11, 2020 12:05 AM IST
നെന്മാറ: ത​രി​ശു​ര​ഹി​ത നെന്മാ​റ പ​ദ്ധ​തി​യി​ൽ നെന്മാറ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള 80 സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ ത​രി​ശാ​യി കി​ട​ക്കു​ന്ന 20 ഏ​ക്ക​റോ​ളം ഭൂ​മി​യി​ലാ​ണ് പ​ച്ച​ക്ക​റി തു​രു​ത്തു​പ​ദ്ധ​തി​ക്കു ത​യാ​റെ​ടു​പ്പു തു​ട​ങ്ങി.

ആ​ദ്യ​ഘ​ട്ട​മാ​യി ജി​എ​ൽ​പി എ​സ് പോ​ത്തു​ണ്ടി സ്കൂ​ളി​ലും നെന്മാ​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ലു​മാ​യി പ​ച്ച​ക്ക​റി തൈ​ന​ട്ടു നെന്മാറ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പ്രേ​മ​ൻ പ​ച്ച​ക്ക​റി തു​രു​ത്തു പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി ഓ​ഫി​സ​ർ വി.​വ​രു​ണ്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.

നെന്മാറ ബ്ലോ​ക്ക് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​തി ഉ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെന്മാറ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​ർ ഉ​ഷ ര​വീ​ന്ദ്ര​ൻ, അ​ജി​ത് കു​മാ​ർ, നെന്മാറ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജെ​യ്സ​ണ്‍, ബി​പി​ഒ ശ​ശി​കു​മാ​ർ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ റീ​ന സു​ബ്ര​മ​ണ്യ​ൻ, വി​ഇ​ഒ ഷി​ജു, പ്ര​ഭു​റാം, തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി എ.​ഇ.​സ​ൽ​മാ​ൻ, ഓ​വ​ർ​സി​യ​ർ മ​നോ​ജ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് സു​നി​ത, വി​നീ​ത് കൃ​ഷ്ണ​ൻ, അ​ജ്മ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഗ്രേ​ഡിം​ഗ് ക​ഴി​ഞ്ഞു പ്ര​വ​ർ​ത്തി​ക്കു​ന്ന 155 കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കും. ഈ ​പ​ദ്ധ​തി പ്ര​കാ​രം ഉ​ത്പാ​ദി​പ്പി​ച്ച പ​ച്ച​ക്ക​റി നെന്മാറ പ​ഞ്ചാ​യ​ത്തി​ലെ നാ​ട്ടു​ച​ന്ത, ഇ​ക്കോ ഷോ​പ്പ്, ജ​ന​കീ​യ ഭ​ക്ഷ​ണ​ശാ​ല തു​ട​ങ്ങി​യ വി​പ​ണ​ന​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി വി​ല്ക്കും. ഒ​രു സെ​ന്‍റ് മു​ത​ൽ 50 സെ​ന്‍റു​വ​രെ​യു​ള്ള മൈ​ക്രോ യൂ​ണി​റ്റു​ക​ളാ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ക. ഈ ​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ പ​ഞ്ചാ​യ​ത്തി​ലെ 20 വാ​ർ​ഡും ഹ​രി​ത വാ​ർ​ഡാ​യി മാ​റ്റു​ന്ന​തി​ന് സ​ഹാ​യ​ക​മാ​കും. തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി സേ​വ​ന​ങ്ങ​ൾ കൃ​ഷി​ക്കാ​യി ഉ​പ​യോ​ഗ പ്ര​ദ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. 20 വാ​ർ​ഡു​ക​ളി​ലാ​യി 52500 പ​ച്ച​ക്ക​റി​തൈ​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ലൂ​ടെ പ​ച്ച​ക്ക​റി സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പ്രേ​മ​ൻ ദീ​പ​ക​യോ​ട് പ​റ​ഞ്ഞു.