നൂ​റു​മേ​നി വി​ജ​യ തി​ള​ക്ക​ത്തി​ൽ നി​ർ​മ്മ​ല​മാ​ത കോ​ണ്‍​വെ​ന്‍റ് സ്കൂ​ൾ
Saturday, July 11, 2020 12:05 AM IST
പാ​ല​ക്കാ​ട്: ഐ​സി​എ​സ്‌​സി​യി​ലും ഐ​എ​സ് സി​യി​ലും നൂ​റ് ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ചി​രി​ക്കു​യാ​ണ് മ​ല​ന്പു​ഴ നി​ർ​മ്മ​ല​മാത ഐ​സി​എ​സ് സി ​കോ​ണ്‍​വെ​ന്‍റ് സ്കൂ​ൾ. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് സ്കൂ​ൾ ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്.
41 കു​ട്ടി​ക​ൾ എ​ഴു​തി​യ ഐ​സി​എ​സ് സി ​പ​രീ​ക്ഷ​യി​ൽ 34 പേ​രും ഡി​സ്റ്റി​ങ്ഷ​നോ​ടെ​യാ​ണ് വി​ജ​യി​ച്ച​ത്. 9 പേ​ർ എ​ഴു​തി​യ ഐ​എ​സ്‌​സി പ​രീ​ക്ഷ​യി​ൽ 5 പേ​രാ​ണ് ഡി​സ്റ്റിം​ഗ്ഷ​നോ​ടെ വി​ജ​യി​ച്ച​ത്. ഐ​സി​എ​സ്‌​സി പ​രീ​ക്ഷ​യി​ൽ അ​നു​രാ​ഗ് മേ​നോ​ൻ ആ​ണ് 98 ശ​ത​മാ​നം മാ​ർ​ക്കോ​ടു​കൂ​ടി ഒ​ന്നാ​മ​തെ​ത്തി​യി​രി​ക്കു​ന്ന​ത്. നി​ർ​മ്മ​ല​മാ​ത സ്കൂ​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 96 ശ​ത​മാ​ന​മാ​യി​രു​ന്നു ടോ​പ്പ​ർ പോ​സി​ഷ​നി​ൽ എ​ത്തി​യി​രു​ന്ന​ത്.
ഉ​ന്ന​ത വി​​ജയം കൈ​വ​രി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും സ്കൂ​ൾ പ്രി​ൻ​സി​പ്പൽ സി​സ്റ്റ​ർ സൂ​ന എ​സ്എസ്ബിഎ​സ് അ​ഭി​ന​ന്ദി​ക്കു​ക​യും മി​ക​വാ​ർ​ന്ന വി​ജ​യം നേ​ടാ​ൻ സ​ഹ​ക​രി​ച്ച സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ, മാ​നേ​ജ്മെ​ന്‍റ്, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ​ക്ക് ന​ന്ദി​ അ​റി​യി​ക്കു​ക​യും ചെ​യ്തു. 15-ാംമ​ത് അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ലേ​യ്ക്ക് ക​ട​ക്കു​ന്ന ഈ ​വേ​ള​യി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് വി​ദ്യാ​ർ​ത്ഥി​ക​ളും അ​ധ്യാ​പ​ക​രും.