നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള വ്യ​ക്തി​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണ​ശ്ര​മം
Sunday, July 12, 2020 12:02 AM IST
മ​ണ്ണാ​ർ​ക്കാ​ട്: വി​ദേ​ശ​ത്ത് നി​ന്നെ​ത്തി ക്വാ​റന്‍റൈനി​ൽ ക​ഴി​യു​ന്ന യു​വാ​വി​ന്‍റെ വീ​ട്ടി​ൽ മോ​ഷ​ണ​ശ്ര​മം. ഗ​ൾ​ഫി​ൽ നി​ന്നെ​ത്തി​യ പെ​രി​ന്പ​ടാ​രി സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ വീ​ട്ടി​ൽ വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ലാ​യി​രു​ന്നു മോ​ഷ​ണ​ശ്ര​മം.

വീ​ട്ടു​കാ​രെ​ല്ലാം മാ​റി താ​മ​സി​ക്കു​ന്ന​തി​നാ​ൽ യു​വാ​വ് മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ർ​ധ​രാ​ത്രി ശ​ബ്ദം കേ​ട്ടു​ണ​ർ​ന്ന യു​വാ​വ് ക​ണ്ട​ത് മോ​ഷ്ടാ​വ് ജ​ന​ൽ​പാ​ളി​യി​ലൂ​ടെ കൈ​ക​ട​ത്തി ജ​ന​ൽ​പാ​ളി തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​ണ്.

യു​വാ​വ് ഉ​ട​നേ മോ​ഷ്ടാ​വി​ന്‍റെ കൈ​യി​ൽ ക​യ​റി​പി​ടി​ച്ചെ​ങ്കി​ലും ക​ള്ള​ൻ കു​ത​റി ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. കോ​വി​ഡ് കാ​ല​ത്തെ ഇ​ത്ത​രം മോ​ഷ​ണ​ശ്ര​മ​ങ്ങ​ൾ സ​ന്പ​ർ​ക്ക​ഭീ​ഷ​ണി​യും ഉ​യ​ർ​ത്തു​ന്നു.