വീ​ടി​ന്‍റെ ടെ​റ​സി​നു മു​ക​ൾ​ഭാ​ഗം വ​ലി​യ കൃ​ഷി​തോ​ട്ട​മാ​ക്കി സാ​ബു വ​ർ​ഗീ​സ്
Sunday, July 12, 2020 12:02 AM IST
വ​ട​ക്ക​ഞ്ചേ​രി: അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂളി​ൽ അ​ധ്യാ​പ​ക​നാ​യ സാ​ബു വ​ർ​ഗീ​സി​ന്‍റെ വീ​ടി​ന്‍റെ ടെ​റ​സി​നു മു​ക​ൾ​ഭാ​ഗം ക​ണ്ടാ​ൽ വ​ലി​യ കൃ​ഷി​തോ​ട്ട​മാ​ണെ​ന്നെ തോ​ന്നൂ. ഇ​വി​ടെ​യി​ല്ലാ​ത്ത ഫ​ല​വൃ​ക്ഷ​ങ്ങ​ളോ പ​ഴ​വ​ർ​ഗ ചെ​ടി​ക​ളോ പ​ച്ച​ക്ക​റി​ക​ളോ ഇ​ല്ല.

ചീ​ര​യി​ന​ങ്ങ​ൾ മു​ത​ൽ നെ​ല്ലി​മ​ര​വും ഓ​റ​ഞ്ചും ആ​പ്പി​ളും മാ​വും കു​ടം​പു​ളി​യും സ്റ്റാ​ർ​ഫ്രൂ​ട്ടും തു​ട​ങ്ങി വി​സ്മ​യ​കാ​ഴ്ച​ക​ളാ​ണ് മ​ട്ടു​പ്പാ​വ് നി​റ​യെ. പേ​രി​നു​മാ​ത്രം ഒ​രു ചെ​ടി​യ​ല്ല. 1300 സ്ക്വ​യ​ർ ഫീ​റ്റ് വ​രു​ന്ന ടെ​റ​സി​ലും സ​ണ്‍ ഷെ​യ്ഡു​ക​ളി​ലു​മെ​ല്ലാം വി​ള​ക​ളു​ടെ സ​മൃ​ദ്ധി​യാ​ണ്. ബോ​ണ്‍​സാ​യ് ശേ​ഖ​ര​മാ​ണ് മ​റ്റൊ​രു കൗ​തു​കം. ബാ​ര​ലു​ക​ളി​ലും വ​ലി​യ ചെ​ടി​ച​ട്ടി​ക​ളി​ലു​മാ​ണ് കൃ​ഷി​ക​ളെ​ല്ലാം. പ​ട​രു​ന്ന ചെ​ടി​ക​ൾ​ക്ക് പ്ര​ത്യേ​ക ഏ​രി​യ​യു​ണ്ട്.

അ​തി​ക്ര​മി​ച്ച് പ​ട​ർ​ന്നാ​ൽ ര​ണ്ടു​മൂ​ന്ന് ത​വ​ണ ത​ല​പ്പു​ക​ൾ മാ​റ്റി വ​ച്ച് വ​ഴി​യൊ​രു​ക്കും. പി​ന്നെ​യും മ​റ്റു ചെ​ടി​ക​ൾ​ക്ക് ശ​ല്യ​ക്കാ​രാ​യാ​ൽ ത​ല​പ്പി​നു താ​ഴെ വെ​ട്ടി​യൊ​തു​ക്കും. അ​നു​വ​ദി​ച്ച സ്ഥ​ല​ത്ത് വ​ള​ര​ണ​മെ​ന്നാ​ണ് ചെ​ടി​ക​ൾ​ക്കു​ള്ള നി​ർ​ദേ​ശം.ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി മ​ട്ടു​പ്പാ​വു​കൃ​ഷി​യി​ലാ​ണ് മാ​ഷി​ന് ക​ന്പം. ന​ല്ല സൂ​ര്യ​പ്ര​കാ​ശം ല​ഭി​ക്കു​ന്ന​തി​നൊ​പ്പം മ​ട്ടു​പ്പാ​വ് കൃ​ഷി​യി​ൽ കീ​ട​ശ​ല്യ​വും കു​റ​യു​മെ​ന്നാ​ണ് മാ​ഷി​ന്‍റെ ക​ണ്ടെ​ത്ത​ൽ. വ​ട​ക്ക​ഞ്ചേ​രി സ്റ്റേ​ഷ​നി​ലെ വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യ ഭാ​ര്യ ജൂ​ബി​യും മ​ക്ക​ളാ​യ നീ​ന​യും മ​നു​വും സ​ഹാ​യ​ത്തി​നു​ണ്ട്. ഏ​തു​സ​മ​യ​വും ഏ​തെ​ങ്കി​ലു​മൊ​ക്കെ വി​ള​ക​ൾ മ​ട്ടു​പ്പാ​വി​ൽ വി​ള​യു​ന്ന​തി​നാ​ൽ ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ലെ​ല്ലാം മാ​ഷും കു​ടും​ബ​വും കൃ​ഷി പ​രീ​ക്ഷ​ണ​ങ്ങ​ളി​ലാ​കും.

കു​ട്ടി​ക​ൾ​ക്കാ​യി പു​തി​യ പ​ഠ​ന​വ​ഴി​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​ൽ ശ്ര​ദ്ധേ​യ​നാ​യ സാ​ബു മാ​ഷ് നി​മി​ഷ​ക​വി കൂ​ടി​യാ​ണ്. ക​വി​ത​ക​ളു​ടെ​യെ​ല്ലാം സ​മാ​ഹാ​രം പു​സ്ത​ക​മാ​ക്കാ​നു​ള്ള തി​ര​ക്കു​ക​ളി​ലാ​ണി​പ്പോ​ൾ. ബി​രു​ദ​ധാ​രി​യാ​യ മ​ക​ൾ നീ​ന​ക്കു​മു​ണ്ട് ക​വി​താ​ക​ന്പം. മ​ക്ക​ൾ ര​ണ്ടു​പേ​രും ദേ​ശീ​യ ഫെ​ൻ​സിം​ഗ് മെ​ഡ​ൽ ജേ​താ​ക്ക​ളാ​ണ്. വീ​ട്ടി​ൽ ര​ണ്ട് ചെ​ടി​ച​ട്ടി വ​യ്ക്കാ​നു​ള്ള സ്ഥ​ല​മു​ണ്ടാ​യാ​ൽ മ​തി അ​ടു​ക്ക​ള​ക്കാ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി വി​ള​യി​ക്കാ​മെ​ന്നാ​ണ് സാ​ബു മാ​ഷി​ന്‍റെ കൃ​ഷി​ശാ​സ്ത്രം.