തി​രു​നാ​ൾ കൊ​ടി​യേ​റ്റം ഇ​ന്ന്
Sunday, July 12, 2020 12:05 AM IST
കോ​യ​ന്പ​ത്തൂ​ർ: തി​രു​പ്പൂ​ർ പെ​രി​യാ​ണ്ടി പാ​ള​യം മൗ​ണ്ട് കാ​ർ​മ​ൽ ദേ​വാ​ല​യ​ത്തി​ൽ ദേ​വാ​ല​യ മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ർ​മ​ല​മാ​താ​വി​ന്‍റെ തി​രു​നാ​ൾ കൊ​ടി​യേ​റ്റം ഇ​ന്ന്. രാ​വി​ലെ 7.45 ന് ​വി​കാ​രി ഫാ.​പോ​ൾ പു​ലി​ക്കോ​ട്ടി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി, ആ​രാ​ധ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ​യ്ക്കു​ശേ​ഷം തി​രു​നാ​ൾ കൊ​ടി​യേ​റ്റം. 18, 19 തീ​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ.
18ന് ​രാ​വി​ലെ 6.45 ന് ​പാ​ട്ടു​കു​ർ​ബാ​ന, തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, നൊ​വേ​ന, രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു വ​യ്ക്ക​ൽ.
തി​രു​നാ​ൾ ദി​ന​മാ​യ 19ന് ​രാ​വി​ലെ 9.30ന് ​ഫാ. കി​ര​ണ്‍ അ​റ​ങ്ങാ​ശേ​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ.​മാ​ർ​ട്ടി​ൻ പ​ട്ട​രു​മ​ഠ​ത്തി​ൽ സ​ന്ദേ​ശം ന​ല്കും.
കൊ​ടി​യേ​റ്റം ക​ഴി​ഞ്ഞു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 6.45 ന് ​ദി​വ്യ​ബ​ലി​യും ല​ദീ​ഞ്ഞും നൊ​വേ​ന​യു​മു​ണ്ടാ​കും.
തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ ഫെ​യ്സ് ബു​ക്ക്, യൂ ​ട്യൂ​ബ് തു​ട​ങ്ങി​യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി കാ​ണ​ണ​മെ​ന്ന് വി​കാ​രി ഫാ.​പോ​ൾ പു​ലി​ക്കോ​ട്ടി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം ന​ല്കി.