ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കാ​ന്‍റീ​ൻ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണം
Sunday, July 12, 2020 12:05 AM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ കാ​ൻ​റീ​ൻ തു​റ​ന്നു​പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ഇ​നി​യും ന​ട​പ​ടി​ക​ളാ​യി​ല്ല. നാ​ലു​മാ​സ​മാ​യി ആ​ശു​പ​ത്രി കാ​ന്‍റീ​ൻ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​വ​ർ വ​ല​യു​ക​യാ​ണ്.

കാ​ന്‍റീ​ൻ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കാ​ൻ ടെ​ണ്ട​ർ ക്ഷ​ണി​ച്ചെ​ങ്കി​ലും ആ​രും പ​ങ്കെ​ടു​ത്തി​ല്ല. ഭ​ക്ഷ​ണ​ത്തി​ന് പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ്യ​വ​സ്ഥ​ക​ളി​ൽ മാ​റ്റം വ​രു​ത്തി വീ​ണ്ടും കാ​ന്‍റീ​ൻ തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും റീ ​ടെ​ണ്ട​ർ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ജൂ​ലൈ ആ​ദ്യ​വാ​ര​ത്തോ​ടെ കാ​ന്‍റീ​ൻ തു​റ​ക്കു​മെ​ന്നാ​യി​രു​ന്നു ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ ആ​ദ്യ കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ക​രാ​റു​കാ​ര​ൻ ഏ​പ്രി​ലി​ൽ കാ​ന്‍റീ​ൻ അ​ട​ച്ച​ത്. പി​ന്നീ​ട് പ്ര​ഭാ​ത​ഭ​ക്ഷ​ണം സേ​വാ​ഭാ​ര​തി​യും, ത​ണ​ൽ ബാ​ലാ​ശ്ര​മ​വു​മാ​ണ് ന​ല്കി​യി​രു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി ആ​ശു​പ​ത്രി​യി​ൽ ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​ത് ത​ണ​ൽ ബാ​ലാ​ശ്ര​മം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. രാ​ത്രി​ഭ​ക്ഷ​ണം ന​ഗ​ര​സ​ഭ​യു​ടെ വി​ശ​പ്പി​ല്ല ന​ഗ​രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ യൂ​ണി​റ്റ് രോ​ഗി​ക​ൾ​ക്കാ​യും ന​ല്കു​ന്നു.

ആ​ശു​പ​ത്രി​ക്ക് പു​റ​ത്ത് ഹോ​ട്ട​ലു​ക​ൾ നാ​മ​മാ​ത്ര​മാ​യ​തി​നാ​ൽ ആ​ഹാ​രം ല​ഭ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​തു​മൂ​ലം രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ സാ​ധ്യ​ത​യി​ല്ലാ​തെ വ​ല​യു​ക​യാ​ണ്. ക​രാ​റു​കാ​രെ ക​ണ്ടെ​ത്താ​ൻ ആ​ദ്യം ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചെ​ങ്കി​ലും ആ​രും പ​ങ്കെ​ടു​ത്തി​ല്ല. പി​ന്നാ​ലെ​യാ​ണ് ടെ​ണ്ട​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങി​യ​ത്.
ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്ന് നൂ​റു​ക്ക​ണ​ക്കി​ന് രോ​ഗി​ക​ളാ​ണ് പ്ര​തി​ദി​നം ഇ​വി​ടെ വ​ന്നു​പോ​കു​ന്ന​ത്. കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ ഇ​തി​ൽ നേ​രി​യ വ്യ​ത്യാ​സം വ​ന്നി​ട്ടു​ണ്ട്. ആ​ശു​പ​ത്രി കാ​ന്‍റീ​ൻ തു​റ​ക്ക​ണ​മെ​ന്ന ജ​ന​ങ്ങ​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ആ​വ​ശ്യം അ​നി​ശ്ചി​ത​മാ​യി നി​റ​വേ​റ്റാ​തെ പോ​കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്ര​യും​വേ​ഗം ആ​ശു​പ​ത്രി​യി​ൽ കാ​ന്‍റീ​ൻ തു​റ​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.