അ​ദാ​ല​ത്ത് 18ന്
Sunday, July 12, 2020 12:05 AM IST
പാ​ല​ക്കാ​ട്: ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ട്ടാ​ന്പി താ​ലൂ​ക്കി​ലെ താ​ലൂ​ക്കു​ത​ല പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് 18ന് ​രാ​വി​ലെ 10.30ന് ​വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി ന​ട​ത്തും.
അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ൾ 16ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി സ്വീ​ക​രി​ക്കും. അ​പേ​ക്ഷ​ക​ർ അ​ദാ​ല​ത്ത് ദി​വ​സം അ​പേ​ക്ഷ ന​ല്കി​യ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഹാ​ജ​രാ​യി ശാ​രീ​രി​ക അ​ക​ലം പാ​ലി​ച്ച് അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണം.
ടോ​ക്ക​ണു​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​പേ​ക്ഷ​ക​രെ പി​ന്നീ​ട് അ​റി​യി​ക്കും. ജി​ല്ലാ ക​ള​ക്ട​റോ​ടൊ​പ്പം മ​റ്റ് വ​കു​പ്പ് ജി​ല്ലാ​മേ​ധാ​വി​ക​ളും അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കും. സി​എം​ഡി​ആ​ർ​എ​ഫ്, എ​ൽ​ആ​ർ​എം കേ​സു​ക​ൾ, റേ​ഷ​ൻ​കാ​ർ​ഡു​ക​ൾ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ, സ്റ്റാ​റ്റി​റ്റ്യൂ​ട്ട​റി​യാ​യി ല​ഭി​ക്കേ​ണ്ട പ​രി​ഹാ​രം എ​ന്നി​വ ഒ​ഴി​കെ​യു​ള്ള എ​ല്ലാ പ​രാ​തി​ക​ളും അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കും.