ക​ല്ല​ന്തോ​ട് വ​ള​വു​റോ​ഡി​ൽ ക​നാ​ൽ ബ​ണ്ടി​നു കൈ​വ​രി നി​ർ​മി​ക്ക​ണം
Monday, July 13, 2020 12:35 AM IST
ചി​റ്റൂ​ർ: ക​ല്ല​ന്തോ​ട് വി​ള​യോ​ടി സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ള​വു​റോ​ഡി​ൽ ക​നാ​ലി​നു കൈ​വ​രി നി​ർ​മി​ക്ക​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം ശ​ക്തം. വ​ണ്ണാ​മ​ട, അ​ഞ്ചാം​മൈ​ൽ, കു​റ്റി​പ്പ​ള്ളം, മാ​ട്ടു​മൊ​ന്ത, ആ​ലാം​ക​ട​വ്, ന​ർ​ണി, ക​ല്യാ​ണ​പ്പേ​ട്ട, ക​ന്നി​മാ​രി, തി​മ്മി​ചെ​ട്ടി, പാ​പ്പാ​ൻ​ച്ച​ള്ള, പേ​ട്ട​മൊ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു ദു​ര​ക്കു​റ​വു​ള്ള​തി​നാ​ൽ ക​ല്ല​ന്തോ​ടു​വ​ഴി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.

എ​സ് ആ​കൃ​തി​യി​ൽ കു​ത്ത​നെ​യു​ള്ള വ​ള​വു​റോ​ഡാ​ണ് ക​ല്ല​ന്തോ​ട്ടി​ലേ​ത്. ഇ​തി​ന്‍റെ ഇ​ട​തു​വ​ശ​ത്താ​യി വി​ള​യോ​ടി ബ്രാ​ഞ്ച് ക​നാ​ലും സ്ഥി​തി​ചെ​യ്യു​ന്നു.

റോ​ഡി​നു വീ​തി കു​റ​വാ​യ​തി​നാ​ൽ ഇ​രു​വ​ശ​ത്തു​നി​ന്നും വാ​ഹ​ന​ങ്ങ​ളെ​ത്തു​ന്പോ​ൾ വാ​ഹ​നം ക​നാ​ലി​ലേ​ക്കു ക​യ​റി​യാ​ണ് സ​ഞ്ച​രി​ക്കു​ക. വ​ള​വു​മൂ​ലം എ​തി​രെ​നി​ന്നും വ​രു​ന്ന വാ​ഹ​നം ക​ണ്ട് മു​ഖാ​മു​ഖം വെ​ട്ടി​ക്കു​ന്ന​തോ​ടെ ക​നാ​ലി​ൽ വീ​ണു​ള്ള അ​പ​ക​ട​വും പ​തി​വാ​ണ്.

അ​ത്യാ​സ​ന്ന നി​ല​യി​ലു​ള്ള രോ​ഗി​ക​ളു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ല്ല​ന്തോ​ട് വ​ള​വു​മ​റി​ക​ട​ക്കു​ന്ന​ത് അ​പക​ട​ഭീ​തി​യോ​ടെ​യാ​ണ്. വ​ള​വി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​ണ്. മു​ന്പ് ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി നി​ർ​മി​ച്ച പാ​ത​യി​ൽ ജ​ന​സം​ഖ്യ വ​ർ​ധി​ച്ച​തും വാ​ഹ​ന​സ​ഞ്ചാ​ര​വും കു​ടി​യ​തോ​ടെ പ​തി​ന​ഞ്ചു​വ​ർ​ഷം മു​ന്പാ​ണ് റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി ന​വീ​ക​രി​ച്ച​ത്.

സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് തു​ട​ങ്ങി​യ​തോ​ടെ വാ​ഹ​ന​തി​ര​ക്കു വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ റോ​ഡി​ന്‍റെ വീ​തി​കൂ​ട്ടി സം​ര​ക്ഷ​ണം ഉ​റ​പ്പി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ആ​ലാം​ക​ട​വി​ൽ ന​ട​ന്ന അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ളെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞി​രു​ന്നു. രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ലാ​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്.