പഞ്ചദിന ഫാ​ക്ക​ൽ​റ്റി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം സമാപിച്ചു
Monday, July 13, 2020 12:35 AM IST
ഒ​റ്റ​പ്പാ​ലം: ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ അ​ധ്യാ​പ​ക​ർ​ക്കാ​യി നെ​ഹ്റു ഗ്രൂ​പ്പ് സം​ഘ​ടി​പ്പി​ച്ച പ​ഞ്ച​ദി​ന ഓ​ണ്‍​ലൈ​ൻ ഫാ​ക്വ​ൽ​റ്റി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം സ​മാ​പി​ച്ചു. ഡെ​വ​ല​പ്പിം​ഗ് നെ​ക്സ്റ്റ് ജ​ന​റേ​ഷ​ൻ ടീ​ച്ചേ​ഴ്സ് ഇ​ൻ ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ എ​ന്ന വി​ഷ​യ​ത്തി​ലാ​യി ജൂ​ലൈ ഏ​ഴി​ന് തു​ട​ങ്ങി​യ ഓ​ണ്‍​ലൈ​ൻ ഫാ​ക്ക​ൽ​റ്റി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ൽ സം​സ്ഥാ​ന​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മു​ള്ള 250 അ​ധ്യാ​പ​ക​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.
തി​രു​വ​ന​ന്ത​പു​രം ഐ​സി​എ​ആ​ർ ക്രോ​പ് പ്രൊ​ട്ട​ക്ഷ​ൻ ഡി​വി​ഷ​ൻ ത​ല​വ​ൻ ഡോ. ​സി.​എ ജ​യ​പ്ര​കാ​ശാ​ണ് അ​ഞ്ചു ദി​വ​സം നീ​ണ്ട ഫാ​ക്വ​ൽ​ട്ടി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.
സ​മാ​പ​ന സ​മ്മേ​ള​നം സം​ബോ​ധ് ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് കേ​ര​ളാ മു​ഖ്യാ​ചാ​ര്യ​ൻ സ്വാ​മി അ​ധ്യാ​ത്മാ​ന​ന്ദ സ​ര​സ്വ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ഹ്റു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ. ​പി കൃ​ഷ്ണ​ദാ​സ്, സി​ഇ​ഒ ഡോ. ​പി.​കൃ​ഷ്ണ​കു​മാ​ർ ല​ക്കി​ടി ജെ​സി​ഇ​ടി പ്രി​ൻ​സി​പ്പ​ൽ ഡോ ​വി​പി സു​കു​മാ​ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.