ജി​ല്ലാ ജ​യി​ലി​ൽ ശു​ചീ​ക​ര​ണ​വും അ​ണു​ന​ശീ​ക​ര​ണ​വും
Tuesday, July 14, 2020 12:25 AM IST
മ​ല​ന്പു​ഴ: സം​സ്ഥാ​ന​ത്തെ 54 ജ​യി​ൽ സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​സ​ര ശു​ചീ​ക​ര​ണ​വും അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​ന്പു​ഴ ജ​യി​ലി​ലും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.
മു​ഴു​വ​ൻ ജ​യി​ൽ ജീ​വ​ന​ക്കാ​രും 30ഓ​ളം ത​ട​വു​കാ​രും പ​ങ്കെ​ടു​ത്തു.​ഫ​യ​ർ സ​ർ​വ്വീ​സു​കാ​രി​ൽ നി​ന്നും ല​ഭി​ച്ച ഹൈ​പ്പോ ക്ലോ​റേ​റ്റ് സ്പ്രേ ​ചെ​യ്താ​യിരുന്നു ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

ക്ഷേ​ത്ര​ങ്ങ​ളി​ൽ ക​ർ​ക്ക​ട​ക​വാ​വ് ബ​ലി​ത​ർ​പ്പ​ണ​മി​ല്ല

പാ​ല​ക്കാ​ട്: കോ​വി​ഡ്19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന് കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ൽ ക​ർ​ക്ക​ട​ക​വാ​വ് ബ​ലി​ത​ർ​പ്പ​ണ​ത്തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ദേ​വ​സ്വം ബോ​ർ​ഡ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ലെ ബ​ലി​ത​ർ​പ്പ​ണ ച​ട​ങ്ങി​ന് ആ​ളു​ക​ൾ കൂ​ട്ട​മാ​യി എ​ത്തു​ന്ന​തി​നാ​ൽ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​നോ ആ​രോ​ഗ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​നോ സാ​ധി​ക്കാ​തി​രി​ക്കു​ക​യും സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത മു​ൻ​നി​ർ​ത്തി​യാ​ണ് വി​ല​ക്ക്.