ക​ല്ല​ടി​ക്കോ​ട്ടെ ആ​ന്‍റി​ജൻ പ​രി​ശോ​ധ​ന: പ​ത്തു പോ​സി​റ്റീ​വ് കേ​സു​ക​ൾ
Sunday, August 2, 2020 12:10 AM IST
ക​ല്ല​ടി​ക്കോ​ട്: കോ​വി​ഡ് ഭീ​തി ഒ​ഴി​യാ​ത്ത ക​ല്ല​ടി​ക്കോ​ട്, കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ അ​ഞ്ചാം​ഘ​ട്ട ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ 104 പേ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ പ​ത്തു​പേ​രു​ടെ ഫ​ലം പോ​സി​റ്റീ​വ്.

ഇ​തി​ൽ ഏ​ഴെ എ​ണ്ണം സ​ന്പ​ർ​ക്കം വ​ഴി​യാ​ണ്.ക​രി​ന്പ പ​ഞ്ചാ​യ​ത്ത്-​ഏ​ഴ്, മു​ണ്ടൂ​ർ-​ര​ണ്ട്, കോ​ങ്ങാ​ട്-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് കേ​സു​ക​ൾ. രോ​ഗ​വ്യാ​പ​നം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​കാ​ത്ത​തി​നാ​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങും. ക​ഴി​ഞ്ഞ​ദി​വ​സം ക​രി​ന്പ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​താം​വാ​ർ​ഡ് അ​ട​ച്ചി​രു​ന്നു. ടി.​ബി.​ജം​ഗ്ഷ​ൻ മു​ത​ൽ തു​പ്പ​നാ​ടു​പാ​ലം വ​രെ ഇ​പ്പോ​ൾ വി​ജ​ന​മാ​ണ്.

കോ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ​ന്ധു വീ​ടു​ക​ളി​ലെ സ​ന്ദ​ർ​ശ​നം, അ​തി​ഥി സ​ത്കാ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ ആ​രും പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ബോ​ബി മാ​ണി അ​റി​യി​ച്ചു. കോ​വി​ഡ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ചെ​ല​വു കു​റ​ഞ്ഞ മാ​ർ​ഗ​മെ​ന്ന നി​ല​യി​ൽ ഇ​പ്പോ​ൾ ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ന് നി​ര​വ​ധി​പേ​രാ​ണ് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ എ​ത്തു​ന്ന​ത്.