ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ റോ​ഡ​രി​കി​ലെ വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​ര​മാ​കുന്നില്ല
Sunday, August 2, 2020 12:16 AM IST
ചി​റ്റൂ​ർ: ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ വ്യാ​പാ​ര​കേ​ന്ദ്ര​ത്തി​ന​രി​കേ​യു​ള്ള വെ​ള്ള​ക്കെ​ട്ട് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. ഇ​തു​മൂ​ലം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ റോ​ഡി​ലൂ​ടെ​യാ​ണ് ന​ട​ക്കു​ന്ന​ത്. വെ​ള്ള​ക്കെ​ട്ടു​ള്ള സ്ഥ​ല​ത്ത് ബാ​ങ്കി​ലേ​ക്കും എ​ടി​എ​മ്മി​ലേ​ക്കു​മാ​യി നി​ര​വ​ധി​പേ​രാ​ണ് എ​ത്തു​ന്ന​ത്.
വീ​തി​കു​റ​ഞ്ഞ റോ​ഡി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ളും നി​ര​വ​ധി​യു​ണ്ടാ​യി​ട്ടു​ണ്ട്.

ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലെ​ത്തി​യ ര​ണ്ടു​പേ​ർ​ക്ക് താ​ഴെ വീ​ണും പ​രി​ക്കേ​റ്റി​രു​ന്നു. അ​ണി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ൾ യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​ക​യും ക​യ​റ്റു​ക​യും ചെ​യ്യു​ന്ന​ത് ഇ​വി​ടെ​യാ​ണ്. റോ​ഡി​ന്‍റെ എ​തി​ർ​വ​ശ​ത്ത് അ​ന​ധി​കൃ​ത വാ​ഹ​ന പാ​ർ​ക്കിം​ഗും നി​ല​വി​ലു​ണ്ട്. സ്ഥ​ല​ത്തെ ബ്രാ​ഞ്ച് ക​നാ​ൽ​വ​ഴി വെ​ള്ളം​വി​ടു​ന്പോ​ൾ റോ​ഡി​ലേ​ക്ക് വെ​ള്ള​മൊ​ഴു​കി കാ​ൽ​ന​ട​യാ​ത്ര ത​ട​സ​പ്പെ​ടു​ന്ന​തും പ​തി​വാ​ണ്.

ക​നാ​ലി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തി​നാ​ലാ​ണ് റോ​ഡി​ലേ​ക്ക് വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കു​ന്ന​ത്. ഇ​തി​നാ​ൽ ക​ട​ക​ളി​ലേ​ക്കു വ​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​നം നി​ർ​ത്തി​യി​ടാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ചി​റ്റൂ​ർ പോ​ലീ​സ് മു​ൻ​കാ​ല​ങ്ങ​ളി​ൽ ഹോം​ഗാ​ർ​ഡി​നെ നി​യോ​ഗി​ച്ച് വാ​ഹ​ന​സ​ഞ്ചാ​രം നി​യ​ന്ത്രി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​പ്പോ​ഴി​തി​ല്ല.