കാ​ല​വ​ർ​ഷം: ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു
Monday, August 3, 2020 11:24 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് കാ​ല​വ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു. സി​വി​ൽ സ്റ്റേ​ഷ​നി​ലെ അ​ടി​യ​ന്തി​ര പ്ര​തി​ക​ര​ണ കേ​ന്ദ്ര​ത്തി​ൽ തു​റ​ന്ന ക​ണ്‍​ട്രോ​ൾ റൂ​മി​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി 04912501077 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ജി​ല്ല​യി​ൽ അ​ടു​ത്ത ര​ണ്ടാ​ഴ്ച അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്ന​ത്.
കൂ​ടാ​തെ കോ​വി​ഡ്, കാ​ല​വ​ർ​ഷം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ​ക്ക് എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും ക​ണ്‍​ട്രോ​ൾ റൂം ​നി​ല​വി​ലു​ണ്ട്.

ഗു​രു​സ്മൃ​തി

പാലക്കാട്: കൂ​ടി​യാ​ട്ട​ക​ല​യി​ലെ ന​വോ​ത്ഥാ​ന നാ​യ​ക​നും നാ​ട്യ​ക​ലാ പ്ര​ശ​സ്ത​നു​മാ​യ പൈ​ങ്കു​ളം രാ​മ​ചാ​ക്യാ​രു​ടെ നാ​ൽ​പ്പ​താം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള സാം​സ്കാ​രി​ക വ​കു​പ്പ് വ​ജ്ര ജൂ​ബി​ലി ഫെ​ല്ലോ​ഷി​പ്പ് പ​ദ്ധ​തി​ക്കു കീ​ഴി​ൽ ഓ​ണ്‍​ലൈ​നാ​യി ഗു​രു​സ്മൃ​തി സം​ഘ​ടി​പ്പി​ച്ചു. കൂ​ത്തി​നേ​യും, കൂ​ടി​യാ​ട്ട​ത്തി​നേ​യും ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ൽ മു​ഖ്യ​പ​ങ്കു​വ​ഹി​ച്ച രാ​മ​ചാ​ക്യാ​രു​ടെ അ​നു​സ്മ​ര​ണം വ​ജ്ര​ജൂ​ബി​ലി പാ​ല​ക്കാ​ടി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് അ​ര​ങ്ങേ​റി​യ​ത്. സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ ഫെ​ല്ലോ​ഷി​പ്പ് ല​ഭി​ച്ച പാ​ല​ക്കാ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ കൂ​ടി​യാ​ട്ടം​മി​ഴാ​വ് യു​വ ക​ലാ​കാ​രന്മാ​ർ ഓ​ണ്‍​ലൈ​നാ​യി പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.
ക​ലാ​മ​ണ്ഡ​ലം ശൈ​ല​ജ, ക​ലാ​മ​ണ്ഡ​ലം സം​ഗീ​ത, ക​ലാ​മ​ണ്ഡ​ലം വി​ജി​ഷ, ക​ലാ​മ​ണ്ഡ​ലം പ്ര​ശാ​ന്തി, ക​ലാ​മ​ണ്ഡ​ലം നി​ല, ക​ലാ​മ​ണ്ഡ​ലം ഹ​രി​ത, ക​ലാ​മ​ണ്ഡ​ലം വി​നീ​ഷ്, ക​ലാ​മ​ണ്ഡ​ലം വി​പി​ൻ, ക​ലാ​മ​ണ്ഡ​ലം വി​വേ​ക്, ക​ലാ​മ​ണ്ഡ​ലം വി​ജ​യ്, ക​ലാ​മ​ണ്ഡ​ലം അ​ഭി​ജോ​ഷ് എ​ന്നി​വ​ർ ആ​ശാ​ന്‍റെ ജീ​വി​ത​ത്തെ​യും സം​ഭാ​വ​ന​ക​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തി.