കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്
Friday, August 7, 2020 12:54 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ മേ​ഖ​ല​യി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത അ​ന്പ​തു​പേ​ർ​ക്ക് ഇ​ന്ന​ലെ ന​ട​ത്തി​യ ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ മു​ഴു​വ​ൻ പേ​രു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്ന് കാ​ഞ്ഞി​ര​പ്പു​ഴ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. പൊ​റ്റ​ശേ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ക​ല്ല​ടി​ക്കോ​ട്ടെ ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ
ര​ണ്ടു​പേ​ർ​ക്ക് കോ​വി​ഡ് രോ​ഗം

ക​ല്ല​ടി​ക്കോ​ട്: ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ ക​ല്ല​ടി​ക്കോ​ടി​ന് ഇ​ന്ന​ലെ നേ​രി​യ ആ​ശ്വാ​സം. ഇ​ന്ന​ലെ 72 ടെ​സ്റ്റി​ൽ ര​ണ്ടു​പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ക​ല്ല​ടി​ക്കോ​ട് സ്ത്രീ (55), ​ആ​ണ്‍​കു​ട്ടി (17) എ​ന്നി​ങ്ങ​നെ ര​ണ്ടു പേ​ർ​ക്കാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.