മ​ല​ന്പു​ഴയുടെ പ്ര​കൃ​തി​ദു​ര​ന്ത സാ​ധ്യ​താ പ​ഠ​ന റി​പ്പോ​ർ​ട്ട് പു​റ​ത്തി​റ​ക്കി
Friday, August 7, 2020 12:54 AM IST
മ​ല​ന്പു​ഴ: മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​ന്പു​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​ന്പു​ഴ പ്ര​കൃ​തി​ദു​ര​ന്ത സാ​ധ്യ​ത പ​ഠ​ന​റി​പ്പോ​ർ​ട്ട് പു​റ​ത്തി​റ​ക്കി.
ജി​ല്ല​യി​ലെ അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ കീ​ഴി​ലു​ള്ള സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യേ​ഴ്സ് ന​ട​ത്തി​യ പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​യ്യാ​റാ​ക്കി​യ പു​സ്ത​കം അ​ഗ്നി​ശ​മ​ന​സേ​ന ജി​ല്ലാ മേ​ധാ​വി അ​രു​ണ്‍ ഭാ​സ്ക​ർ ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ഡി.​ബാ​ല​മു​ര​ളി​ക്ക് കൈ​മാ​റി.
വോ​ള​ണ്ടി​യ​ർ​മാ​ർ ത​യാ​റാ​ക്കു​ന്ന സം​സ്ഥാ​ന​ത്തെ ത​ന്നെ ആ​ദ്യ​ത്തെ പ്ര​കൃ​തി​ദു​ര​ന്ത സാ​ധ്യ​താ പ​ഠ​ന റി​പ്പോ​ർ​ട്ട് ആ​ണി​ത്. ഏ​തു​ത​ര​ത്തി​ലു​ള്ള ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​കു​ന്പോ​ഴും ര​ക്ഷ​ക​രാ​യി ആ​ദ്യ​മെ​ത്തു​ന്ന​ത് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​മാ​യി​രി​ക്കും.
ഇ​ത്ത​ര​ത്തി​ലു​ള്ള സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ ഉ​ൾ​പ്പെ​ടു​ത്തി അ​ഗ്നി​ശ​മ​ന സേ​ന രൂ​പീ​ക​രി​ച്ച സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ൾ ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​സ്ത​കം ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. മ​ല​ന്പു​ഴ​യു​ടെ ഭൂ​മി​ശാ​സ്ത്രം, പൊ​തു​വി​വ​ര​ങ്ങ​ൾ, ഭൂ​പ​ടം, ഡാ​മി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ, ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ, ദു​ര​ന്ത സാ​ധ്യ​ത മേ​ഖ​ല​ക​ൾ, കാ​ര​ണ​ങ്ങ​ൾ, നി​ർ​ദ്ദേ​ശ​ങ്ങ​ൾ, സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ, ദു​ര​ന്ത​മു​ണ്ടാ​യാ​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട ഫോ​ണ്‍ ന​ന്പ​റു​ക​ൾ, സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ് പു​സ്ത​കം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.
ദു​ര​ന്ത​ങ്ങ​ളെ നേ​രി​ടാ​ൻ ജ​ന​ങ്ങ​ളെ സ​ജ്ജ​മാ​ക്കു​ക​യും പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ സ​മൂ​ഹ​ത്തെ​യും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കാ​ൻ കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ് പു​സ്ത​കം ത​യാ​റാ​ക്കി​യ​ത്.