നെ​ല്ലി​യാ​ന്പ​തി ചു​രം റോ​ഡി​ൽ ബൈ​ക്കപ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Friday, August 7, 2020 10:36 PM IST
നെന്മാ​റ: നെ​ല്ലി​യാ​ന്പ​തി ചു​രം റോ​ഡി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പെ​ട്ട് നെ​ല്ലി​യാ​ന്പ​തി ച​ന്ദ്രാ​മ​ല​യി​ലെ എ​സ്റ്റ്റ്റേ​റ്റ് തൊ​ഴി​ലാ​ളി പേ​ഴും​പാ​റ​യി​ൽ സു​രേ​ഷ് ബാ​ബു(34) മ​രി​ച്ചു, ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു 12.10ന് ​ചെ​റു​നെ​ല്ലി​ക്ക​ടു​ത്ത് പ​തി​നാ​ലാം വ​ള​വി​ലാ​ണ് അ​പ​ക​ടം.

പ​രി​ക്കേ​റ്റ യു​വാ​വ് 20 മി​നി​റ്റോ​ളം ര​ക്തം വാ​ർ​ന്നു കി​ട​ന്നു. പി​ന്നീ​ട് അ​തു​വ​ഴി വ​ന്ന നെന്മാ​റ പേ​ഴും​പാ​റ ഡി​വൈ​ൻ സ​ണ്ണി​യു​ടെ ജീ​പ്പി​ൽ നെന്മാറ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

ചി​റ്റൂ​ർ ത​ഹ​സി​ൽ​ദാ​റു​ടെ വാ​ഹ​നം തൊ​ട്ടു​മു​ന്പ് ഇ​തു​വ​ഴി ക​ട​ന്നു​പോ​യി​രു​ന്നു. റ​വ​ന്യൂ അ​ധി​കാ​രി​ക​ളു​ടെ വാ​ഹ​നം ത​ട്ടി​യാ​ണോ അ​പ​ക​ട​മെ​ന്ന​റി​യാ​ൻ പാ​ട​ഗി​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ട ര​ണ്ടു വാ​ഹ​ന​വും ഇ​ന്നു പ​രി​ശോ​ധി​ക്കും. സു​രേ​ഷി​ന്‍റെ ഭാ​ര്യ: സ​ജ​ന. മ​ക്ക​ൾ: അ​ക്ഷ​ര, അ​ഷ്ട​മി.