ഷോ​ള​യൂ​ർ ജ​ംഗ്ഷ​നി​ൽ ഇ​ന്നു വൈ​ദ്യു​തിയെത്തും
Monday, August 10, 2020 12:10 AM IST
അ​ഗ​ളി:​കോ​ട്ട​ത്ത​റ സെ​ക്ഷ​നി​ൽ ഷോ​ള​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​രെ ഇ​ന്ന​ലെ വൈ​ദ്യു​തി സ​പ്ലെ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്നും ഇ​ന്നു രാ​വി​ലെ പ​തി​നൊ​ന്നോ​ടെ ഷോ​ള​യൂ​ർ ജം​ഗ്ഷ​ൻ വ​രെ ചാ​ർ​ജ് ചെ​യ്യാ​നാ​കു​മെ​ന്നും കെ ​എ​സ് ഇ ​ബി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പു​തൂ​ർ ഫീ​ഡ​റി​ലെ ഭൂ​ത​യാ​ർ, എ​ട​വാ​ണി, രാ​ജീ​വ് കോ​ള​നി ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ ഇ​നി​യും ചാ​ർ​ജു ചെ​യ്യാ​നു​ണ്ട്. സെ​ക്ഷ​നി​ലെ 152 ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളി​ൽ 14 എ​ണ്ണം ഇ​നി​യും ചാ​ർ​ജ് ചെ​യ്യാ​നു​ണ്ട്. ഇ​തി​ൽ പ​കു​തി​യി​ല​ധി​ക​വും ഇ​ന്നു ചാ​ർ​ജു ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് ക​രു​തു​ന്ന​ത് . ഭൂ​ത​യാ​ർ എ​ട​വാ​ണി ഭാ​ഗ​ത്തേ​ക്ക് പോ​സ്റ്റു​ക​ൾ എ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ്ച​ര്യ​മാ​ണ്. കൂ​ടാ​തെ ശി​രു​വാ​ണി , പെ​രി​യ ശോ​ല , വ​ര​ടി മ​ല ഭാ​ഗ​ങ്ങ​ളി​ലും വൈ​ദു​തി​യെ​ത്താ​ൻ വൈ​കും.​നാ​ട്ടു​കാ​രു​ടെ ക​ഠി​ന പ്ര​യ​ത്നം ഏ​റെ സ​ഹാ​യ​ക​മാ​ണെ​ന്ന് കെ ​എ​സ് ഇ ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ചെ​റു​നെ​ല്ലി കോ​ള​നി​യി​ലു​ള്ള​വ​രെ
സു​ര​ക്ഷി​ത​രാ​ക്കി

നെല്ലിയാന്പതി: ജി​ല്ല​യി​ൽ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നെ​ല്ലി​യാ​ന്പ​തി ചെ​റു​നെ​ല്ലി കോ​ള​നി​യി​ലെ ഒ​ന്പ​ത് കു​ടും​ബ​ങ്ങ​ളി​ലെ 27 പേ​രെ അ​യി​ലൂ​ർ പ്രീ​മെ​ടി​ക് ഹോ​സ്റ്റ​ലി​ലേ​ക്ക് കെ.​ബാ​ബു എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. 10 സ്ത്രീ​ക​ളും എ​ട്ട് കു​ട്ടി​ക​ളും ഒ​ന്പ​ത് പു​രു​ഷ​ൻ​മാ​രു​മാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്.
മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് ഫോ​റ​സ്റ്റ്, ട്രൈ​ബ​ൽ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​വ​രെ നി​ർ​ബ​ന്ധ​പൂ​ർ​വ്വം മാ​റ്റി​യ​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ​യാ​കും ക്യാ​ന്പ് പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്നും താ​മ​സ​ക്കാ​ർ​ക്കു വേ​ണ്ട എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യും എം.​എ​ൽ.​എ അ​റി​യി​ച്ചു. ട്രൈ​ബ​ൽ ഓ​ഫീ​സ​ർ രാ​ജീ​വി​നാ​ണ് ജ​ന​റ​ൽ ക്യാ​ന്പി​ന്‍റെ ചു​മ​ത​ല.