ജി​ല്ല​യി​ൽ ആ​ദ്യ​ത്തെ സ​ഞ്ച​രി​ക്കു​ന്ന ആ​ശു​പ​ത്രി പൂ​ഞ്ചേ​രി കോ​ള​നി​യി​ൽ
Monday, August 10, 2020 12:14 AM IST
നെന്മാ​റ: കോ​വി​ഡ് കാ​ല​ത്ത് പാ​ർ​ശ്വ​വ​ത്കൃ​ത ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​വും ആ​ത്മ​വി​ശ്വാ​സ​വും പ​ക​രാ​നാ​യി ആ​സ്റ്റ​ർ​പീ​സ് വാ​ലി സ​ഞ്ച​രി​ക്കു​ന്ന ആ​ശു​പ​ത്രി ന​ട​ത്തി​യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ശ്രേ​ദ്ധേ​യ​മാ​യി.​ അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പൂ​ഞ്ചേ​രി കോ​ള​നി​യി​ൽ ന​ട​ന്ന പ​രി​പാ​ടി കെ. ​ബാ​ബു എം ​എ​ൽ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ കെ.​സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​നാ​യി.
ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന ആ​ശു​പ​ത്രി ഉ​പ​യോ​ഗി​ച്ചു​ള്ള ആ​രോ​ഗ്യ പ​രി​ശോ​ധ​ന. സെ​ന്‍റ​ർ ഫോ​ർ ലൈ​ഫ് സ്ക്കി​ൽ​സ് ലേ​ർ​ണിം​ഗ് എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ​യും , നെന്മാ​റ വ​നം ഡി​വി​ഷ​ന്‍റെ​യും , ല​യ​ണ്‍​സ് ക്ല​ബ്ബ് പാ​ല​ക്കാ​ട് ഫോ​ർ​ട്ട് ടൗ​ണി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ എ​റ​ണാ​കു​ളം ആ​സ്റ്റ​ർ മെ​ഡി​സി​റ്റി​യു​ടെ​യും കോ​ത​മം​ഗ​ലം പീ​സ് വാ​ലി​യു​ടെ​യും സം​യു​ക്ത സം​രം​ഭ​മാ​ണ് സ​ഞ്ച​രി​ക്കു​ന്ന ആ​ശു​പ​ത്രി.
ഡോ​ക്ട​ർ , നേ​ഴ്സ്, പേ​ഷ്യ​ന്‍റ് കെ​യ​ർ ഫെ​സി​ലി​റ്റേ​റ്റ​ർ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രാ​ണ് ആ​ശു​പ​ത്രി​യി​ലു​ള്ള​വ​ർ. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രെ സ​മ​യം മൂ​ന്നു പേ​രെ മാ​ത്ര​മാ​ണ് പ​രി​ശോ​ധി​ക്കു​ക. രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ആ​രോ​ഗ്യ വ​കു​പ്പി​ന് ന​ൽ​കു​ന്ന രീ​തി​യാ​ണ് അ​വ​ലം​ബി​ക്കു​ക.
ബീ​റ്റ് ഫോ​റെ​സ്റ്റ് ഓ​ഫീ​സ​ർ അ​നൂ​പ് ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും , എ​സ്.​ടി പ്രൊ​മോ​ട്ട​ർ മ​ണി​ക​ണ്ഠ​ൻ, തി​രു​വ​ഴി​യാ​ട് സെ​ഷ​ൻ ഫോ​റ​സ്റ്റ് സ്റ്റാ​ഫു​ക​ളാ​യ ര​മേ​ഷ് , സി.​ദൃ​ശ്യ , ല​ത്തീ​ഫ് കാ​സിം, സി.​എ​ൽ.​എ​സ്. എ​ൽ ഡ​യ​റ​ക്ട​ർ അ​ശോ​ക് നെന്മാറ, സാ​ബി​ത് ഉ​മ​ർ, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ പി.​എം. ദേ​വ​ദാ​സ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.വി​വി​ധ ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ നി​ന്ന് നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.