പ്ര​തീ​ക്ഷ​യേ​കി നെ​ൽ​പാ​ട​ങ്ങ​ൾ ക​തി​ര​ണി​ഞ്ഞു
Tuesday, August 11, 2020 12:21 AM IST
നെന്മാറ: സ​മൃ​ദ്ധി​യു​ടെ പ്ര​തീ​ക്ഷ ന​ല്കി അ​യി​ലൂ​രി​ൽ നെ​ൽ​പാ​ട​ങ്ങ​ൾ ക​തി​ര​ണി​ഞ്ഞു. ഓ​ണ​ത്തി​നു​മു​ന്പ് കൊ​യ്തെ​ടു​ത്തി​രു​ന്ന പാ​ട​ങ്ങ​ളി​ൽ വേ​ന​ൽ​മ​ഴ​യു​ടെ കു​റ​വും കൃ​ഷി​യി​റ​ക്കാ​ൻ വൈ​കി​യ​തും​മൂ​ലം ക​തി​ർ നി​ര​ന്നു തു​ട​ങ്ങു​ന്നേ​യു​ള്ളൂ.

ഇ​തി​നി​ടെ ശ​ക്ത​മാ​യ മ​ഴ വ​ന്ന​തോ​ടെ ശ​രി​യാ​യ പ​രി​ച​ര​ണം ന​ല്കാ​നും ക​ർ​ഷ​ക​ർ​ക്കാ​കു​ന്നി​ല്ല.
വെ​ള്ള​ക്കു​റ​വു​ണ്ടാ​കു​മെ​ന്നു ക​രു​തി മൂ​പ്പു​കു​റ​ഞ്ഞ വി​ത്തി​ന​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ ക​ർ​ഷ​ക​ർ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. വെ​ള്ള​ത്തി​ന്‍റെ തോ​ത​നു​സ​രി​ച്ച് ക​ർ​ഷ​ക​ർ വി​ത​യും ഞാ​റ്റ​ടി​യു​മാ​ണ് ത​യാ​റാ​ക്കി​യി​രു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ വെ​ള്ള​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് വെ​ള്ളം വാ​ർ​ന്നു​പോ​യ​തോ​ടെ ക​ള​പ​റി, വ​ള​പ്ര​യോ​ഗം എ​ന്നി​വ​യ്ക്കു കാ​ല​താ​മ​സം നേ​രി​ട്ടു.

വ​ള​പ്ര​യോ​ഗം ന​ട​ത്തി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ക​തി​ര​ണി​ഞ്ഞു തു​ട​ങ്ങി​യ​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഈ​മാ​സം അ​വ​സാ​ന​ത്തോ​ടെ കൊ​യ്തെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ.