ജി​ല്ല​യി​ൽ ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​തം
Wednesday, August 12, 2020 12:23 AM IST
പാ​ല​ക്കാ​ട്: കാ​ല​വ​ർ​ഷം മു​ന്നി​ൽ​ക​ണ്ട് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. 219 കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി​പാ​ർ​പ്പി​ച്ചു.
ആ​ദി​വാ​സി മേ​ഖ​ല​ക​ളാ​യ നെ​ല്ലി​യാ​ന്പ​തി, അ​ട്ട​പ്പാ​ടി, പ​റ​ന്പി​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ 47 കോ​ള​നി​ക​ളി​ലെ നി​വാ​സി​ക​ളെ മാ​റ്റി​യി​ട്ടു​ണ്ട്. കൂ​ടാ​തെ മ​ണ്ണാ​ർ​ക്കാ​ട്, ഒ​റ്റ​പ്പാ​ലം, ചി​റ്റൂ​ർ, ആ​ല​ത്തൂ​ർ താ​ലൂ​ക്കു​ക​ളി​ലാ​യി തു​റ​ന്ന 13 ക്യാ​ന്പു​ക​ളി​ൽ 433 അം​ഗ​ങ്ങ​ൾ നി​ല​വി​ൽ താ​മ​സി​ക്കു​ന്നു.
ജി​ല്ല​യി​ലെ ചെ​ക്ക്ഡാം പ്ര​ദേ​ശ​ങ്ങ​ളി​ൽ ചെ​ളി​നീ​ക്കം പ്ര​ക്രി​യ പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ൽ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് സു​ഗ​മ​മാ​വും. കൂ​ടാ​തെ, ഈ ​സ​മ​യം പൊ​തു​ജ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ആ​രും ത​ട​യ​ണ​ക​ളി​ലും പു​ഴ​ക​ളി​ലും ഇ​റ​ങ്ങ​രു​തെ​ന്നും മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു.
ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ണ്ടെ​ത്തി​യ ചി​ല പ്ര​ശ്ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. നെ​ല്ലി​യാ​ന്പ​തി​യി​ൽ ത​ട​സ​പ്പെ​ട്ട വൈ​ദ്യു​തി പു​ന​സ്ഥാ​പി​ച്ചു. അ​ഗ​ളി​യി​ൽ കോ​യ​ന്പ​ത്തൂ​ർ വ​ഴി വൈ​ദ്യു​തി ഉ​ട​നേ പു​ന​സ്ഥാ​പി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട്, അ​ട്ട​പ്പാ​ടി മേ​ഖ​ല​ക​ളി​ലാ​ണ് വീ​ടു​ക​ൾ കൂ​ടു​ത​ൽ ത​ക​ർ​ന്ന​ത്. അ​ഗ​ളി​യി​ൽ കൃ​ഷി​നാ​ശ​വും കൂ​ടു​ത​ലാ​യി ഉ​ണ്ടാ​യി. 2018-19 വ​ർ​ഷ​ത്തി​ൽ മ​ഴ​യി​ൽ കൃ​ഷി​നാ​ശം ഉ​ണ്ടാ​യ​വ​ർ​ക്ക് 5.11 കോ​ടി ന​ഷ്ട​പ​രി​ഹാ​രം ന​ല്കി​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

പോ​ലീ​സും എ​ക്സൈ​സും
പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും
പാ​ല​ക്കാ​ട്: കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കാ​ൻ ജി​ല്ല​യി​ലെ മു​ഴു​വ​ൻ പോ​ലീ​സ് സേ​ന​യും രം​ഗ​ത്തു​ള്ള​താ​യി മ​ന്ത്രി പ​റ​ഞ്ഞു. ഓ​ണം പ്ര​മാ​ണി​ച്ച് വ്യാ​ജ​മ​ദ്യ​ത്തി​ന്‍റെ ഒ​ഴു​ക്ക് കൂ​ടു​ത​ലാ​വാ​ൻ സാ​ധ്യ​ത മു​ൻ​നി​ർ​ത്തി എ​ക്സൈ​സ് വ​കു​പ്പും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.