കനത്ത മഴയിൽ നെന്മാറ, അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​ൻ​നാ​ശ​ന​ഷ്ടം
Wednesday, August 12, 2020 12:26 AM IST
നെന്മാ​റ: അ​യി​ലൂ​ർ, നെന്മാ​റ പ​ഞ്ചാ​യത്തു​ക​ളി​ൽ മ​ഴ​യി​ൽ നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്ത് നെ​ല്ലി​യാ​ന്പ​തി മ​ല​യു​ടെ പ​ടി​ഞ്ഞാ​റെ ചെ​രി​വി​ൽ നി​ന്നും ഉ​ത്ഭ​വി​ക്കു​ന്ന ക​ൽ​ച്ചാ​ടി പു​ഴ​യും ഒ​ലി​പ്പാ​റ പു​ഴ​യി​ലും നീ​രൊ​ഴു​ക്കു​കൂ​ടി.
സ​മീ​പ​പ്ര​ദേ​ശ​ത്തെ തെ​ങ്ങ്, ക​വു​ങ്ങ്, റ​ബ​ർ​തോ​ട്ട​ങ്ങ​ളി​ൽ ചെ​ളി​വെ​ള്ളം ക​യ​റി. ഒ​ട്ടേ​റെ സ്ഥ​ല​ങ്ങ​ളി​ൽ തെ​ങ്ങ്, ക​വു​ങ്ങ് തു​ട​ങ്ങി​യ​വ ക​ട​പു​ഴ​കി​വീ​ണ് കൃ​ഷി​നാ​ശ​മു​ണ്ടാ​യി. ക​ൽ​ച്ചാ​ടി പു​ഴ​യി​ൽ വെ​ള്ളം​ഉ​യ​ർ​ന്ന് ക​ൽ​ച്ചാ​ടി ആ​ദി​വാ​സി കോ​ള​നി​യി​ലേ​ക്കു​ള്ള മ​രു​ത​ഞ്ചേ​രി വ​ണ്ടി​ക്ക​ട​വ് പാ​ല​വും പാ​ത​യും വെ​ള്ള​ത്തി​ൽ മു​ങ്ങി ഗ​താ​ഗ​ത​ത​ട​സ​മു​ണ്ടാ​യി. പോ​ത്തു​ണ്ടി പു​ഴ​യി​ൽ നെ​ൽ​പ്പാ​ട​ങ്ങ​ളി​ലേ​യും നാ​ട്ടി​ൻ​പു​റ​ത്തെ​യും മ​ഴ​വെ​ള്ള​ത്തി​ൽ നീ​രൊ​ഴു​ക്കു കൂ​ടി. പോ​ത്തു​ണ്ടി ഇ​ട​തു​ക​ര ജ​ല​സേ​ച​ന ക​നാ​ലി​ൽ മ​ല​യോ​ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള വെ​ള്ളം താ​ഴേ​യ്ക്കി​റ​ങ്ങി ത​ളി​പ്പാ​ടം, ക​രി​ന്പാ​റ ക​നാ​ൽ​ബ​ണ്ടു​ക​ൾ ക​വി​ഞ്ഞ് വെ​ള്ള​മൊ​ഴു​കു​ന്ന​ത് വീ​ടു​ക​ൾ​ക്കും കൃ​ഷി​സ്ഥ​ല​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​യി.