കെഎസ്ഇ​ബി​ക്ക് 65 ല​ക്ഷം ന​ഷ്ടം
Thursday, August 13, 2020 12:20 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും അ​ട്ട​പ്പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടെ കെഎസ്ഇ​ബി​ക്ക് 65 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യി പ്രാ​ഥ​മി​ക ക​ണ​ക്ക്. അ​ട്ട​പ്പാ​ടി​ചു​ര​ത്തി​ൽ മ​റി​ഞ്ഞു വീ​ണ 33 കെ.​വി ട​വ​റും നാ​ല് എ​ഫ്.​പി പോ​സ്റ്റു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. കൂ​ടാ​തെ 252 എ​ൽ ടി ​പോ​സ്റ്റു​ക​ളും പ​തി​നൊ​ന്ന് കെ.​വി ലൈ​നി​ലെ 120 പോ​സ്റ്റു​ക​ളും ര​ണ്ട് ട്രാ​ൻ​സ്ഫോ​മ​റു​ക​ളും ത​ക​ർ​ന്നു.
നി​ര​വ​ധി ഭാ​ഗ​ങ്ങ​ളി​ൽ വൈ​ദ്യു​തി​ക്ക​ന്പി പൊ​ട്ടി​വീ​ണും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യാ​ണ് നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യ​ത്. അ​ട്ട​പ്പാ​ടി ഉ​ൾ​പ്പ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ പ്ര​വൃ​ത്തി​ക​ൾ 99 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ട്ട​പ്പാ​ടി മേ​ഖ​ല ദി​വ​സ​ങ്ങ​ളോ​ള​മാ​ണ് ഇ​രു​ട്ടി​ൽ ക​ഴി​ഞ്ഞ​ത്.
മ​ണ്ണാ​ക്കാ​ട് ഡി​വി​ഷ​നി​ലെ​യും ഷൊ​ർ​ണൂ​ർ ഡി​വി​ഷ​നി​ലെ​യും തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് അ​റ്റ​കു​റ്റ​പ​ണി​ക​ൾ ദ്രു​ത​ഗ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​ട്ട​പ്പാ​ടി ചു​ര​ത്തി​ലെ ആ​ന​മൂ​ളി ഭാ​ഗ​ത്ത് നി​ര​വ​ധി പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നു.
മ​ണ്ണാ​ർ​ക്കാ​ട് ഡി​വി​ഷ​നി​ലാ​ണ് കാ​റ്റും മ​ഴ​യും വ്യാ​പ​ക ന​ഷ്ടം വി​ത​ച്ച​ത്. ലീ​വി​ൽ ആ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ പോ​ലും വി​ളി​ച്ചു​വ​രു​ത്തി രാ​വും പ​ക​ലും ജോ​ലി ചെ​യ്താ​ണ് വൈ​ദ്യു​തി​വി​ത​ര​ണം സാ​ധാ​ര​ണ ഗ​തി​യി​ലാ​ക്കി​യ​തെ​ന്ന് കെഎസ്ഇ​ബി മ​ണ്ണാ​ർ​ക്കാ​ട് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എ.​സ​തീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.