കു​റ​വ​ൻ​പാ​ടി​യി​ൽ ആ​ന്‍റി​ജ​ൻ ടെ​സ്റ്റ്: 46 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു
Wednesday, September 16, 2020 1:00 AM IST
അ​ഗ​ളി: ഷോ​ള​യൂ​ർ പ​ത്താം​വാ​ർ​ഡ് കു​റ​വ​ൻ​പാ​ടി​യി​ൽ തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ 46 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് പോ​സി​റ്റീ​വ് കേ​സു​ക​ൾ ക​ണ്ടെ​ത്തി. പ​ത്താം​വാ​ർ​ഡി​ൽ ഏ​ഴോ​ളം​പേ​ർ പോ​സി​റ്റീ​വാ​യി ആ​ശു​പ​ത്രി​യി​ലു​ണ്ട്.
രോ​ഗി​ക​ളു​മാ​യി അ​ടു​ത്തു സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട​വ​ർ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് 14 ദി​വ​സ​ത്തേ​ക്ക് വീ​ട്ടി​ൽ​ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ക​ർ​ശ​ന​നി​ർ​ദേ​ശം ന​ല്കി.

ഒ​റ്റ​പ്പാ​ലം സ​ബ് ജ​യി​ലി​ൽ ത​ട​വു​കാ​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കോ​വി​ഡ് രോ​ഗ​ബാ​ധ

ഒ​റ്റ​പ്പാ​ലം: ആ​രോ​ഗ്യ വ​കു​പ്പി​നെ ഞെ​ട്ടി​ച്ചു കൊ​ണ്ട് ഒ​റ്റ​പ്പാ​ലം സ​ബ് ജ​യി​ലി​ൽ ത​ട​വു​കാ​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കൂ​ട്ട​ത്തോ​ടെ കോ​വി​ഡ് രോ​ഗ​ബാ​ധ. 18 ത​ട​വു​കാ​ർ​ക്കും, 8 ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പ​നി​യും. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ പ​ട്ടാ​ന്പി​യി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ക്കു​ക​യും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​വു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​രും പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​വ​രു​ടെ​യും പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​വു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് ത​ട​വു​കാ​ർ​ക്കും പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തി​ൽ 18 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റി​വാ​യി. സ​ബ്ബ് ജ​യി​ലി​ൽ ത​ന്നെ ഇ​വ​രെ പാ​ർ​പ്പി​ച്ച് വി​ദ​ഗ്ദ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. മ​റ്റ് ത​ട​വു​കാ​രെ​യും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കും. സ​ബ്ബ് ജ​യി​ലി​ൽ കൂ​ട്ട​ത്തോ​ടെ​യു​ള്ള രോ​ഗ​ബാ​ധ വ​ൻ ഞെ​ട്ട​ലു​ണ്ടാ​ക്കു​ന്ന​താ​ണ്.