ടി.എം. ജേ​ക്ക​ബി​ന്‌റെ എ​ഴു​പ​താം ജന്മദി​ന സ​മ്മേ​ള​നം
Thursday, September 17, 2020 12:24 AM IST
പാ​ല​ക്കാ​ട് : കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജേ​ക്ക​ബ് )സ്ഥാ​പ​ക നേ​താ​വും മു​ൻ പാ​ർ​ട്ടി ലീ​ഡ​റും മു​ൻ മ​ന്ത്രി​യും ആ​യി​രു​ന്ന ടി .​എം. ജേ​ക്ക​ബ് ഭ​ര​ണ​പ​ക്ഷ​ത്തും പ്ര​തി​പ​ക്ഷ​ത്തും ശ​ക്ത​നാ​യ നേ​താ​വും പ്ര​ഗ​ത്ഭ​നാ​യ സാ​മാ​ജി​ക​നാ​യി​രു​ന്നു​വെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജേ​ക്ക​ബ്) പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി .​ഡി ജോ​സ​ഫ്.
ടി ​എം ജേ​ക്ക​ബിന്‍റെ എ​ഴു​പ​താം ജ​ന്മ​ദി​ന സ​മ്മേ​ള​നം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം . കേ​ര​ള ജ​ല​സേ​ച​ന വ​കു​പ്പ് മ​ന്ത്രി ,സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി എ​ന്നീ നി​ല​ക​ളി​ലും അ​ദ്ദേ​ഹം ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ വ​ലു​താ​ണ്.ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് മ​ന്ത്രി ആ​യി​രു​ന്ന കാ​ല​ത്ത് സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ളം സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കാ​യി നി​ത്യ ഉ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ കു​റ​ഞ്ഞ വി​ല​യ്ക്ക് ല​ഭ്യ​മാ​ക്കാ​ൻ പീ​പ്പി​ൾ ബ​സാ​ർ ,സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത് വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കി .
അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ജീ​വി​തം നി​യ​മ​സ​ഭ​യ്ക്കു പാ​ർ​ട്ടി​ക്കും കേ​ര​ള​ത്തി​ലെ പൊ​തു ജ​ന സ​മൂ​ഹ​ത്തി​നും മു​ത​ൽ​ക്കൂ​ട്ട് ആ​യി​രു​ന്നുവെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. ടി.എം.ജേ​ക്ക​ബ് കേ​ര​ള നി​യ​മ​സ​ഭ​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി ആ​യി​രു​ന്ന​പ്പോ​ൾ ഏ​ഷ്യ​യി​ൽ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച കേ​ര​ള സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം ആ​രം​ഭി​ച്ച​തും ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ൻ​റ് നേ​ടി ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കു​ന​ന ജി​ല്ല​യ്ക്ക് സ​മ്മാ​ന​മാ​യി നൂ​റ്റി​പ്പ​തി​നേ​ഴ​ര പ​വ​ൻ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി സ​മ്മാ​നി​ക്കാ​ൻ മ​ന്ത്രി എ​ന്ന നി​ല​യി​ൽ ഓ​ർ​ഡ​ർ ഇ​റ​ക്കി ഭ​ര​ണ​മി​ക​വ് കാ​ട്ടി​യ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ല​ത്താ​ണ് എ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​തി​പ​ക്ഷ​ത്തി​രി​ക്കു​ന്പോ​ൾ പോ​ലും ഭ​ര​ണ​പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ​ക്ക് ക്ലാ​സ്‌​സെ​ടു​ക്കു​ന്ന സ​മ​ർ​ത്ഥ​നാ​യ അ​ധ്യാ​പ​ക​നാ​യി​രു​ന്നു അ​ദ്ദേ​ഹമെന്നും പറഞ്ഞു.
പാ​ർ​ട്ടി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ൻ​റ് വി.ഡി.ഉ​ല​ഹ​ന്നാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ൻ​റ് എ​ൻ.കെ .പു​രു​ഷോ​ത്ത​മ​ൻ ,ജി​ല്ലാ ട്ര​ഷ​റ​ർ വി ​എം തോ​മ​സ് ,പാ​ർ​ട്ടി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.എം.കു​രു​വി​ള , വി.എ.കേ​ശ​വ​ൻ , വി.അ​നി​ൽ​കു​മാ​ർ , ഗ്രേ​സി ജോ​സ​ഫ് , പി.ഒ.വ​ക്ക​ച്ച​ൻ ,അ​ഡ്വ​ക്കേ​റ്റ് പി.കെ.ശ്രീ​ധ​ര​ൻ , എം.എ​ൽ.ജാ​ഫ​ർ, പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ സാ​ബു വെ​ള്ളാ​രം കാ​ലാ​യി​ൽ, ജോ​സ് കു​ന്നും​പു​റം, ജോ​യ് മാ​ട​ശ്ശേ​രി ,പാ​ർ​ട്ടി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റുമാ​രാ​യ സി ​ജെ തോ​മ​സ് ചു​ള്ളി​ക്ക​ൽ , ലാ​ലു ജോ​സ് കോ​ല​ടി , ജെ​യിം​സ് മൈ​ലംപു​ള്ളി ,അ​ബ്ദു​റ​ഹി​മാ​ൻ ,കെ ​ട്ടി ത​ങ്ക​ച്ച​ൻ,വി ​ജ​യ​രാ​ജ​ൻ ,പി ​സി പ്ര​ദീ​പ് കു​ന്പി​ടി ,പോ​ഷ​ക സം​ഘ​ട​ന ജി​ല്ലാ പ്ര​സി​ഡ​ണ്ടു​മാ​രാ​യ ആ​ൽ​ബി​ൻ റെ​ജി പ്ലാ​മൂ​ട്ടി​ൽ , മി​നി രാ​ജ​ൻ ,സ​തീ​ഷ് ച​ന്ദ്ര വ​ർ​മ്മ ,സ​ജി ആ​ൻ​റ​ണി ഇ​ട​ശ്ശേ​രി ,പി ​എ​ൽ ജോ​സ് പ്ലാ​ത്തോ​ട്ടം ,ഐ​സ​ക് ജോ​ണ്‍ വേ​ളൂ​രാ​ൻ ,സ​ന്തോ​ഷ് മാ​ത്യു അ​റ​യ്ക്ക​പ​റ​ന്പി​ൽ പ്ര​സം​ഗി​ച്ചു.