എം​ഇ​എ​സ് കോ​ള​ജ്-​പ​യ്യ​നെ​ടം റോ​ഡി​ന് ശാ​പ​മോ​ക്ഷ​മാ​യി​ല്ല
Friday, September 18, 2020 12:26 AM IST
മ​ണ്ണാ​ർ​ക്കാ​ട്: എം​ഇ​എ​സ് കോ​ള​ജ്-​പ​യ്യ​നെ​ടം റോ​ഡി​ന് ശാ​പ​മോ​ഷ​മാ​യി​ല്ല. 2018ൽ ​മ​ന്ത്രി സു​ധാ​ക​ര​ൻ നി​ർ​മാ​ണോ​ദ്ഘാ​ട​നം തു​ട​ങ്ങി​യ പ​യ്യ​നെ​ടം-​മൈ​ലാ​ന്പാ​ടം റോ​ഡി​ന്‍റെ സ്ഥി​തി അ​തീ​വ ശോ​ച്യാ​വ​സ്ഥ​യി​ലാ​ണ്. നി​ല​വി​ൽ റോ​ഡ് കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ് ചെ​ളി​ക്കു​ള​മാ​യി കി​ട​ക്കു​ക​യാ​ണ്.
നി​ല​വി​ൽ കാ​ൽ​ന​ട, ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​പോ​ലും സാ​ധ്യ​മ​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ ആം​ബു​ല​ൻ​സി​നു​പോ​ലും ക​ട​ന്നു​വ​രാ​ൻ ക​ഴി​യു​ന്നി​ല്ല.
പ​ന്ത്ര​ണ്ടു​മീ​റ്റ​ർ വീ​തി​യി​ൽ എ​ട്ടു​കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ കി​ഫ്ബി​യു​ടെ 16.21 കോ​ടി രൂ​പ​യാ​ണ് ഇ​തി​നു നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്.
പ​ണി​യി​ൽ അ​പാ​ക​ത ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ർ​ന്ന് ഒ​രു വ​ർ​ഷ​മാ​യി കി​ഫ്ബി സ്റ്റോ​പ്പ് മെ​മ്മോ ന​ല്കി പ​ണി​ക​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​യാ​റാ​ക്കി​യ ഡി​പി​ആ​ർ ശ​രി​യ​ല്ലെ​ന്നാ​ണ് കി​ഫ് ബി​യു​ടെ വാ​ദം.
താ​ലൂ​ക്കി​ൽ കി​ഫ് ബി ​ഏ​റ്റെ​ടു​ത്ത ആ​ദ്യ​ത്തെ റോ​ഡാ​ണ് പ​യ്യ​നെ​ടം റോ​ഡ്.
റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​നം പു​നഃ​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ മ​സ്ത​ഫ വ​റോ​ട​ൻ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ല്കി​യി​രു​ന്നു.

ഇ​ക്കാ​ര്യ​ത്തി​ൽ ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഹ​ർ​ജി ഈ​മാ​സം 29 ന് ​പ​രി​ഗ​ണി​ക്കും. റോ​ഡു​മാ​യി ബ​ന്ധ​പെ​ട്ട് എ​ല്ലാ പ​രാ​തി​ക​ളും പ​രി​ഹ​രി​ച്ച് എ​ത്ര​യും​വേ​ഗം പ​ണി തു​ട​ങ്ങ​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

നി​യ​മ​സ​ഭ​യി​ൽ എം​എ​ൽ​എ എ​ൻ.​ഷം​സു​ദീ​ന്‍റെ സ​ബ്മി​ഷ​ന് മ​റു​പ​ടി​യാ​യി തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞ​ത് ഒ​രാ​ഴ്ച​കൊ​ണ്ട് റോ​ഡി​ന്‍റെ പ​ണി തു​ട​ങ്ങു​മെ​ന്നാ​ണ്. എ​ന്നാ​ൽ തീ​രു​മാ​നം ഒ​ന്നു​മു​ണ്ടാ​കാ​ത്ത​തി​നെ തു​ട​ർ​ന്നു ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് മു​സ്ത​ഫ വ​റോ​ട​ൻ പ​റ​ഞ്ഞു. 29 ന് ​കോ​ട​തി യി​ൽ​വി​ശ​ദീ​ക​ര​ണം ന​ല്കാ​നാ​ണ് എ​തി​ർ​ക​ക്ഷി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.